ഇത് അവന്‍ അര്‍ഹിക്കുന്ന അംഗീകാരമാണ്; അങ്ങനെ ആ അവാര്‍ഡും തൂക്കി
Sports News
ഇത് അവന്‍ അര്‍ഹിക്കുന്ന അംഗീകാരമാണ്; അങ്ങനെ ആ അവാര്‍ഡും തൂക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th March 2024, 3:52 pm

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ 477 റണ്‍സിനും ഓള്‍ ഔട്ട് ആയി. ശേഷം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 195 റണ്‍സിന് തകര്‍ക്കുകയായിരുന്നു.

ജനുവരിയില്‍ തുടങ്ങിയ പരമ്പര ഇതോടെ 4-1ന് സ്വന്തമാക്കാനും ചാമ്പ്യന്‍മാരാവാനും ഇന്ത്യക്ക് സാധിച്ചിരുന്നു.

വിജയത്തോടെ ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും പോയിന്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട് എട്ടാമതായും പിന്തള്ളപ്പെടുകയായിരുന്നു. നിലവില്‍ ഇന്ത്യ എല്ലാ ഫോര്‍മാറ്റിലും ഒന്നാമതാണ്. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ ഒരുപാട് മുന്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

ഇതോടെ ഐ.സി.സിയുടെ ഫെബ്രുവരിയിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ മാത്രമായി ഈ യുവ താരം നേടിയത് 560 റണ്‍സാണ്. അതും രണ്ട് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ.

ജെയ്‌സ്വാളിന്റെ അമ്പരപ്പിക്കുന്ന പ്രകടനത്തില്‍ നിരവധി റെക്കോഡുകളും താരം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയില്‍ ഇരട്ട സെഞ്ച്വറി നേടുന്നതും പരമ്പരയില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്നതും അടക്കെ ഒട്ടനവധി റെക്കോഡുകള്‍ താരത്തിന്റെ പക്കലുണ്ട്.

Content highlight: Yashavsi Jaiswal Achieve Player Of The Month Award