ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ലീഡ്‌സില്‍ അരങ്ങേറുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബൗളിങ് തെരഞ്ഞെടുത്തു.
കെ.എല്‍. രാഹുലിനൊപ്പം യശസ്വി ജെയ്‌സ്വാളാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. തന്റെ 20ാം ടെസ്റ്റ് മത്സരമാണ് ജെയ്‌സ്വാള്‍ ഹെഡിങ്‌ലിയില്‍ കളിക്കുന്നത്.
തന്റെ കരിയറില്‍ എല്ലാ ടെസ്റ്റ് മത്സരങ്ങളും വിവിധ വേദികളിലാണ് ജെയ്‌സ്വാള്‍ കളിച്ചത്. കരിയറില്‍ ഇതുവരെ ഒരിക്കല്‍ കളിച്ച വേദിയില്‍ ജെയ്‌സ്വാള്‍ വീണ്ടും ബാറ്റെടുത്തിട്ടില്ല.
റൂസോ (ഡൊമനിക്ക), പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍, സെഞ്ചൂറിയന്‍, കേപ്ടൗണ്‍, ഹൈദരാബാദ്, വിശാഖപട്ടണം, രാജ്‌കോട്ട്, റാഞ്ചി, ധര്‍മശാല, ചെന്നൈ, കാണ്‍പൂര്‍, ബെംഗളൂരു, പൂനെ, വാംഖഡെ, പെര്‍ത്ത്, അഡ്‌ലെയ്ഡ്, ബ്രിസ്‌ബെയ്ന്‍, മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലാണ് ലീഡ്‌സ് ടെസ്റ്റിന് മുമ്പ് ജെയ്‌സ്വാള്‍ കളത്തിലിറങ്ങിയത്.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 14 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 12 പന്തില്‍ നാല് റണ്‍സുമായി കെ.എല്‍. രാഹുലും 12 പന്തില്‍ പത്ത് റണ്‍സുമായി യശസ്വി ജെയ്‌സ്വാളുമാണ് ക്രീസില്‍.