രഞ്ജി ട്രോഫിയില്‍ മുംബൈയും രാജസ്ഥാനും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്.
നിലവില്‍ മുംബൈക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. 150 പന്ത് നോരിട്ട് 13 ഫോര്‍ ഉള്‍പ്പെടെ 122* റണ്‍സാണ് പുറത്താകാതെ താരം നേടിയത്. മാത്രമല്ല തന്റെ 17ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയും ജെയ്‌സ്വാളിന് കുറിക്കാന്‍ സാധിച്ചിരിക്കുകയാണ്.
അതേസമയം മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത മുംബൈ 254 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ജെയ്‌സ്വാള്‍ നേടിയ 67 റണ്‍സിന്റെയും മുഷീര്‍ ഖാന്റെ 49 റണ്‍സിന്റെയും പിന്‍ബലത്തിലാണ് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്. രാജസ്ഥാന്റെ കുക്‌നാ അജയ് സിങ് നാല് വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ അശോക് ശര്‍മ മൂന്ന് വിക്കറ്റും നേടി. അന്‍കിത് ചൗദരി, ആകാശ് സിങ്, ദീപക് ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
തുടര്‍ ബാറ്റിങ്ങിനിറങ്ങി രാജസ്ഥാന് വേണ്ടി ദീപക് ഹൂഡ ഡബിള്‍ സെഞ്ച്വറി നേടിയാണ് ടീമിനെ 617 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ടീം.
നാലാമനായി ഇറങ്ങിയാണ് ഹൂഡ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത്. 335 പന്തില്‍ നിന്ന് രണ്ട് സിക്‌സും 22 ഫോറും ഉള്‍പ്പെടെ 248 റണ്‍സിനാണ് താരം പുറത്തായത്. താരത്തിന് പുറമെ കാര്‍ത്തിക് ശര്‍മ 192 പന്തില്‍ 139 റണ്‍സും നേടി.
അതേസമയം രാജസ്ഥാനെതിരെ ആദ്യ ഇന്നിങ്‌സില്‍ തുഷാര്‍ ദേശ്പാണ്ഡെ, ഷംസ് മുലാനി എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജെയ്‌സ്വാള്‍ ഒരു വിക്കറ്റും നേടി.
Content Highlight: Yashasvi Jaiswal Great Performance In Ranji Trophy Against Rajasthan