ന്യൂദല്‍ഹി: രാജ്യത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ലഭ്യമാകുന്നില്ല. കഴിഞ്ഞ ആരമണിക്കൂറായി എക്‌സ് പ്രവര്‍ത്തനരഹിതമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ 2,500ത്തിലധികം ഉപയോക്താക്കള്‍ എക്‌സ് ലഭ്യമല്ലെന്ന് സ്ഥാപനത്തെ അറിയിച്ചതായാണ് വിവരം. എക്‌സ് ലോഗിന്‍ ചെയ്ത പലര്‍ക്കും ക്ലൗഡ്‌ഫ്ലെയർ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ആപ്പ് പൂര്‍ണമായും ലോഡ് ആകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയ്ക്ക് പുറമെ യു.കെയിലും അമേരിക്കയിലും ഏഷ്യയിലെ മറ്റു പല രാജ്യങ്ങളിലും ഇന്ന് (വെള്ളി) സമാനമായ തടസം നേരിട്ടിരുന്നു.
Content Highlight: X.com ‘strikes’; server down for half an hour