എക്‌സ് 'പണിമുടക്കി'; അരമണിക്കൂറോളമായി സെര്‍വര്‍ ഡൗണ്‍
India
എക്‌സ് 'പണിമുടക്കി'; അരമണിക്കൂറോളമായി സെര്‍വര്‍ ഡൗണ്‍
രാഗേന്ദു. പി.ആര്‍
Friday, 16th January 2026, 9:55 pm

ന്യൂദല്‍ഹി: രാജ്യത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ലഭ്യമാകുന്നില്ല. കഴിഞ്ഞ ആരമണിക്കൂറായി എക്‌സ് പ്രവര്‍ത്തനരഹിതമാണെന്ന് ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ 2,500ത്തിലധികം ഉപയോക്താക്കള്‍ എക്‌സ് ലഭ്യമല്ലെന്ന് സ്ഥാപനത്തെ അറിയിച്ചതായാണ് വിവരം. എക്‌സ് ലോഗിന്‍ ചെയ്ത പലര്‍ക്കും ക്ലൗഡ്‌ഫ്ലെയർ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ആപ്പ് പൂര്‍ണമായും ലോഡ് ആകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയ്ക്ക് പുറമെ യു.കെയിലും അമേരിക്കയിലും ഏഷ്യയിലെ മറ്റു പല രാജ്യങ്ങളിലും ഇന്ന് (വെള്ളി) സമാനമായ തടസം നേരിട്ടിരുന്നു. യു.കെയില്‍ മാത്രം പതിനായിരത്തിലധികം ആളുകളാണ് സെര്‍വര്‍ ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം എക്‌സിന്റെ സെര്‍വര്‍ ഡൗണ്‍ ആണോ, ട്വിറ്റര്‍ പണിമുടക്കിയോ തുടങ്ങിയ ചോദ്യങ്ങള്‍ എക്സില്‍ തന്നെ ട്രെന്‍ഡിങ്ങാവുന്നുണ്ട്.


53 ശതമാനം പേരും മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് പറയുന്നത്. 33 ശതമാനം ആളുകള്‍ വെബ്‌സൈറ്റ് ലോഗിനിലാണ് പ്രതിസന്ധി നേരിടുന്നത്. 10 ശതമാനം പേര്‍ സെര്‍വര്‍ കണക്റ്റിവിറ്റി പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Highlight: X.com ‘strikes’; server down for half an hour

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.