ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ ഫൈനലിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. ജൂണ്‍ 11ന് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലിനുള്ള ഇലവനെയാണ് പ്രോട്ടിയാസ് നായകൻ തെംബ ബാവുമ പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 11 മുതൽ 15 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. ഓസ്‌ട്രേലിയയാണ് കലാശപ്പോരിലെ സൗത്ത് ആഫ്രിക്കയുടെ എതിരാളികൾ. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തി ലാണ് ക്യാപ്റ്റൻ ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.
ഏയ്ഡൻ മാർക്രമിനൊപ്പം റിയാൻ റിക്കിൽട്ടാണ് ഓപ്പണിങ്ങിൽ എത്തുന്നത്. മധ്യനിരയിൽ ബാവുമയും ട്രിസ്റ്റൻ സ്റ്റബ്ബ്‌സുമെത്തുമ്പോൾ ഓൾറൗണ്ടർമാരായി മാർകോ യാൻസെനും വിയാൻ മുൾഡറുമാണുള്ളത്. മൂന്നാം പേസറായി ലുങ്കി എൻഗിഡിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്പിന്നറായി കേശവ് മഹാരാജ് മാത്രമാണ് ടീമിൽ ഇടം കണ്ടെത്തിയത്.
ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടുന്നത്. ഐ.സി.സി മത്സരങ്ങളിൽ സ്ഥിരമായി പരാജയപ്പെട്ട് ചാർത്തപെട്ട ചോക്കേഴ്‌സ് എന്ന മാറ്റിയെടുക്കാന്‍ കൂടിയാണ് പ്രോട്ടിയാസ് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് പ്രോട്ടിയാസ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമിനലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.