വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂണ്‍ 11 മുതല്‍ 15 വരെ വിശ്വപ്രസിദ്ധമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ഫൈനലില്‍ കങ്കാരുക്കള്‍ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടര പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്.
മത്സരം സമനിലയില്‍ അവസാനിച്ചാല്‍ വിജയികളെ എങ്ങനെ തീരുമാനിക്കും? ആരാധകര്‍ക്കിടയില്‍ ഉയരുന്ന ചോദ്യമാണിത്.
ടെസ്റ്റ് മത്സരം സാധാരണയായി സമനിലയില്‍ അവസാനിക്കാറുണ്ട്. ഫൈനലില്‍ ഇങ്ങനെ സംഭവിച്ചാല്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ കിരീടം നിലനിര്‍ത്തുമോ അതോ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍ കിരീട ജേതാക്കളാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
എന്നാല്‍ മത്സരം ഉപേക്ഷിക്കപ്പെടുകയോ ടൈയിലോ സമനിലയിലോ അവസാനിക്കുകയാണെങ്കില്‍ സൗത്ത് ആഫ്രിക്കയെയും ഓസ്‌ട്രേലിയയെയും ജോയിന്റ് വിന്നേഴ്‌സായി പ്രഖ്യാപിക്കും.
വേദി: ലോര്‍ഡ്‌സ്, ഇംഗ്ലണ്ട്
ടീമുകള്‍: ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക
സമയം: പ്രാദേശിക സമയം 10.30 am (7.30 pm EST)
ഒഫീഷ്യല്‍സ്
ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍: ക്രിസ് ഗെഫാനി (ന്യൂസിലാന്‍ഡ്), റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത് (ഇംഗ്ലണ്ട്)
തേര്‍ഡ് അമ്പയര്‍: റിച്ചാര്‍ഡ് കെറ്റില്‍ബെറോ (ഇംഗ്ലണ്ട്)
ഫോര്‍ത്ത് അമ്പയര്‍: നിതിന്‍ മേനോന്‍ (ഇന്ത്യ)
മാച്ച് ഒഫീഷ്യല്‍: ജവഗല്‍ ശ്രീനാഥ് (ഇന്ത്യ)
സൗത്ത് ആഫ്രിക്ക
തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്‌സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെരായ്‌നെ.
ഓസ്ട്രേലിയ
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.
ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്
Content Highlight: WTC Final: Who will be the champions if the game ends in a draw?