വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂണ്‍ 11 മുതല്‍ 15 വരെ വിശ്വപ്രസിദ്ധമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ഫൈനലില്‍ കങ്കാരുക്കള്‍ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടര പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്.
മത്സരം സമനിലയില്‍ അവസാനിച്ചാല്‍ വിജയികളെ എങ്ങനെ തീരുമാനിക്കും? ആരാധകര്‍ക്കിടയില്‍ ഉയരുന്ന ചോദ്യമാണിത്.
ടെസ്റ്റ് മത്സരം സാധാരണയായി സമനിലയില്‍ അവസാനിക്കാറുണ്ട്. ഫൈനലില്‍ ഇങ്ങനെ സംഭവിച്ചാല്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ കിരീടം നിലനിര്‍ത്തുമോ അതോ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍ കിരീട ജേതാക്കളാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
എന്നാല്‍ മത്സരം ഉപേക്ഷിക്കപ്പെടുകയോ ടൈയിലോ സമനിലയിലോ അവസാനിക്കുകയാണെങ്കില്‍ സൗത്ത് ആഫ്രിക്കയെയും ഓസ്‌ട്രേലിയയെയും ജോയിന്റ് വിന്നേഴ്‌സായി പ്രഖ്യാപിക്കും.
A stellar batting ensemble ready to set the Ultimate Test on 🔥