വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി സൗത്ത് ആഫ്രിക്ക. കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പ്രോട്ടിയാസ് നേടിയത്. വിജയത്തോടെ ചോക്കേഴ്സ് എന്ന വിളിപ്പേരിനെ പടിക്ക് പുറത്താക്കാനും ബാവുമയുടെ സംഘത്തിനായി.
സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റൻ ബാവുമയുടെയും കരുത്തിലാണ് സൗത്ത് ആഫ്രിക്ക ആദ്യ കിരീടത്തിൽ മുത്തമിട്ടത്. 26 വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് സൗത്ത് ആഫ്രിക്ക തങ്ങളുടെ ആദ്യ ഐ.സി.സി കപ്പ് സ്വന്തമാക്കിയത്.
𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 🏆🇿🇦
South Africa take home the 𝐌𝐚𝐜𝐞 👏#WTC25 #SAvAUS pic.twitter.com/Yy4C4AQEO7
— ICC (@ICC) June 14, 2025
ഇപ്പോൾ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ നായകൻ തെംബ ബാവുമ. തങ്ങൾ പലതവണ അടുത്ത് എത്തിയിരുന്നുവെന്നും എന്നാൽ നിരാശയായിരുന്നു ഫലമെന്നും താരം പറഞ്ഞു. ഈ വിജയം വിജയപരമ്പരയ്ക്ക് തുടക്കവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഞങ്ങൾ ഒന്നായി ആഘോഷിക്കുമെന്നും പ്രോട്ടിയാസ് നായകൻ കൂട്ടിച്ചേർത്തു.





