വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂണ്‍ 11ന് ലോര്‍ഡ്‌സിലാണ് കലാശപ്പോരാട്ടം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ ഫൈനലില്‍ നേരിടും.
ഇപ്പോള്‍ ഫൈനലിനെ കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ. ഒരു ഐ.സി.സി കിരീടം നേടാനുള്ള തങ്ങളുടെ അവസരമാണ് ഇതെന്നായിരുന്നു ബാവുമ പറഞ്ഞത്.
‘വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചതില്‍ ഏറെ സന്തോഷം. ഒരു ഐ.സി.സി കിരീടം നേടാനുള്ള ഞങ്ങളുടെ ഏറ്റവും മികച്ച അവസരമാണിത്’
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് പ്രോട്ടിയാസ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.
19 മത്സരത്തില്‍ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേര്‍സെന്റേജോടെയാണ് ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്.
ബാവുമയ്‌ക്കൊപ്പം റിയാന്‍ റിക്കല്‍ടണ്‍, മാര്‍ക്കോ യാന്‍സെന്‍, കഗീസോ റബാദ തുടങ്ങി മികച്ച താരനിരയാണ് സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പമുള്ളത്. അതേസമയം ഓസ്‌ട്രേലിയയാകട്ടെ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ രാജപദവി നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്.
അതേസമയം, ഫൈനലിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇത്തവണത്തെ സമ്മാനത്തുക.
3.6 മില്യണ്‍ ഡോളറാണ് ജേതാക്കള്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 2.16 മില്യണ്‍ ഡോളറും സമ്മാനമായി ലഭിക്കും. കഴിഞ്ഞ രണ്ട് സീസണിലും ജേതാക്കള്‍ക്ക് 1.6 മില്യണാണ് സമ്മാനമായി ലഭിച്ചത്.
ഇതിന് പുറമെ പോയിന്റ് പട്ടികയിലെ എല്ലാ ടീമുകള്‍ക്കും സ്ഥാനത്തിനനുസരിച്ചുള്ള സമ്മാനത്തുകയും ഐ.സി.സി നല്‍കുന്നുണ്ട്.
ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-25 – പ്രൈസ് മണി
(സ്ഥാനം – ടീം – തുക (യു.എസ്. ഡോളറില്‍) എന്നീ ക്രമത്തില്‍)
ജേതാക്കള്‍ – ഓസ്ട്രേലിയ/സൗത്ത് ആഫ്രിക്ക – 3,600,000
റണ്ണേഴ്സ് അപ്പ് – ഓസ്ട്രേലിയ/ സൗത്ത് ആഫ്രിക്ക – 2,160,000
മൂന്നാം സ്ഥാനം – ഇന്ത്യ – 1,440,000
നാലാം സ്ഥാനം – ന്യൂസിലാന്‍ഡ് – 1,200,000
അഞ്ചാം സ്ഥാനം – ഇംഗ്ലണ്ട് – 960,000
ആറാം സ്ഥാനം – ശ്രീലങ്ക – 840,000
ഏഴാം സ്ഥാനം – ബംഗ്ലാദേശ് – 720,000
എട്ടാം സ്ഥാനം – വെസ്റ്റ് ഇന്‍ഡീസ് – 600,000
ഒമ്പതാം സ്ഥാനം – പാകിസ്ഥാന്‍ – 480,000
Content Highlight: WTC 2025: Temba Bavuma about World Test Championship final