ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ ഫൈനലിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. ജൂണ്‍ 11ന് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലിനുള്ള സ്‌ക്വാഡിനെയാണ് പ്രോട്ടിയാസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയാണ് ഫൈനലില്‍ എതിരാളികള്‍.
സൂപ്പര്‍ താരം തെംബ ബാവുമയെ നായകനാക്കി 15 അംഗ സ്‌ക്വാഡാണ് സൗത്ത് ആഫ്രിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ബാവുമയ്ക്ക് പുറമെ മാര്‍ക്കോ യാന്‍സെന്‍, കഗീസോ റബാദ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റിയാന്‍ റിക്കല്‍ടണ്‍ തുടങ്ങിയ വമ്പന്‍ താരനിര ടീമിനൊപ്പമുണ്ട്.
Proteas Men’s head coach Shukri Conrad has today announced the 15-player squad for the highly anticipated ICC World Test Championship (WTC) Final against Australia, taking place from 11 – 15 June at Lord’s Cricket Ground in London.
ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടുന്നത്. ഐ.സി.സി നോക്ക്ഔട്ടുകൡ സ്ഥിരമായി പരാജയപ്പെടുന്നവര്‍ എന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ കൂടിയാണ് പ്രോട്ടിയാസ് കങ്കാരുക്കള്‍ക്കെതിരെ കളത്തിലിറങ്ങുന്നത്.
2024ലെ ടി-20 ലോകകപ്പടക്കം കയ്യകലത്ത് നിന്നും നിരവധി കിരീടങ്ങള്‍ പ്രോട്ടിയാസിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പ്രായശ്ചിത്തമെന്നോണം ടെസ്റ്റ് മെയ്‌സ് സ്വന്തമാക്കാന്‍ തന്നെയാണ് ബാവുമയും സംഘവും ഇറങ്ങുന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് പ്രോട്ടിയാസ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമിനലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.
Comebacks in cricket are the stories that shape history. Rare, but unforgettable — they are legendary and captivate fans across generations 🏏.
The Proteas’ journey to the World Test Championship Final is no different. From a slow start to an unstoppable unbeaten run, we have… pic.twitter.com/FBKFzcqziy
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്‌സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെരായ്‌നെ.
നേരത്തെ ഓസ്‌ട്രേലിയയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. പാറ്റ് കമ്മിന്‍സിനെ നായകനാക്കിയും സ്റ്റീവ് സ്മത്തിനെ വൈസ് ക്യാപ്റ്റനാക്കിയും ചുമതലപ്പെടുത്തിയാണ് കങ്കാരുക്കള്‍ ഫൈനലിനിറങ്ങുന്നത്.