വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടം ലോര്‍ഡ്‌സില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തിന്റെ ആദ്യ ദിവസത്തില്‍ ബൗളര്‍മാരുടെ താണ്ഡവത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. 14 വിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വീണു. ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 212ന് പുറത്തായപ്പോള്‍ നാല് വിക്കറ്റിന് 43 എന്ന നിലയിലാണ് പ്രോട്ടിയാസ് ബാറ്റിങ് തുടരുന്നത്.
സ്‌കോര്‍ (ആദ്യ ദിനം)
ഓസ്‌ട്രേലിയ – 212 (56.4)
സൗത്ത് ആഫ്രിക്ക – 43/4 (22)
Australian pacers rattle South Africa’s top order in the final session to seize the momentum at Stumps 👊
മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഏയ്ഡന്‍ മര്‍ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഇതോടെ സൗത്ത് ആഫ്രിക്കക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും റബാദക്ക് സാധിച്ചു. ഇതിഹാസ താരം അലന്‍ ഡൊണാള്‍ഡിനെ മറികടന്നുകൊണ്ടാണ് റബാദ നാലാം സ്ഥാനത്തേക്ക് കുതിച്ചത്.
സൗത്ത് ആഫ്രിക്കക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരങ്ങള്‍
ഇതിനൊപ്പം ഡെയ്ല്‍ സ്റ്റെയ്‌നിന് സാധിക്കാത്ത മറ്റൊരു റെക്കോഡും റബാദ സ്വന്തമാക്കിയിരുന്നു. ലോര്‍ഡ്‌സില്‍ ഒന്നിലധികം ടെസ്റ്റ് ഫൈഫര്‍ സ്വന്തമാക്കുന്ന സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ എന്ന റെക്കോഡാണ് കെ.ജി സ്വന്തമാക്കിയത്. ഈ റെക്കോഡിലെത്തുന്ന മൂന്നാമത് മാത്രം സൗത്ത് ആഫ്രിക്കന്‍ താരമാണ് റബാദ. 2022ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ക്രിക്കറ്റിന്റെ മക്കയില്‍ താരത്തിന്റെ ആദ്യ ഫൈഫര്‍ പിറന്നത്.
ലോര്‍ഡ്‌സില്‍ ഒന്നിലധികം ഫൈഫര്‍ സ്വന്തമാക്കുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍
അലന്‍ ഡൊണാള്‍ഡ് – 5/74 vs ഇംഗ്ലണ്ട്, 1994 | 5/32 vs ഇംഗ്ലണ്ട്, 1998
മഖായ എന്റിനി – 5/75 & 5/145 vs ഇംഗ്ലണ്ട്, 2003
കഗീസോ റബാദ – 5/52 vs ഇംഗ്ലണ്ട്, 2022 | 5/51 vs ഓസ്‌ട്രേലിയ, 2025*
Five-wicket haul in his first World Test Championship Final 🔥
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കം പാളിയിരുന്നു. 20 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ രണ്ട് സൂപ്പര്‍ താരങ്ങളുടെ വിക്കറ്റ് നഷ്ടമായി. 50 റണ്‍സിന് മുമ്പ് ടീമിന്റെ ടോപ് ഓര്‍ഡറും തകര്‍ന്നടിഞ്ഞു.
നാലാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും ആറാമനായി ക്രീസിലെത്തിയ ബ്യൂ വെബ്സ്റ്ററും ചെറുത്തുനിന്നതോടെയാണ് കങ്കാരുക്കള്‍ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറിയത്. സ്മിത് 112 പന്തില്‍ 66 റണ്‍സും വെബ്സ്റ്റര്‍ 92 പന്തില്‍ 72 റണ്‍സും സ്വന്തമാക്കി.