ബൗളര്‍മാര്‍ അഴിഞ്ഞാടിയ ദിവസം, അതായിരുന്നു വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം. ഓസ്ട്രേലിയയുടെ പത്തും പ്രോട്ടിയാസിന്റെ നാലും അടക്കം 14 വിക്കറ്റുകളാണ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ വീണത്.
ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 212ന് പുറത്തായപ്പോള്‍ നാല് വിക്കറ്റിന് 43 എന്ന നിലയിലാണ് പ്രോട്ടിയാസ് ഫൈനലിന്റെ ആദ്യ ദിവസം അവസാനിപ്പിച്ചത്.
സ്‌കോര്‍ (ആദ്യ ദിനം)
ഓസ്ട്രേലിയ – 212 (56.4)
സൗത്ത് ആഫ്രിക്ക – 43/4 (22)
Australian pacers rattle South Africa’s top order in the final session to seize the momentum at Stumps 👊
സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെയായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണറുടെ മടക്കം. സൂപ്പര്‍ പേസര്‍ കഗീസോ റബാദയുടെ പന്തില്‍ ഡേവിഡ് ബെഡ്ഡിങ്ഹാമിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
20 പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് ഖവാജ മടങ്ങിയത്. ഇതോടെ ഒരു മോശം റെക്കോഡിലും ഖവാജ ഇടം നേടി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം പന്ത് നേരിട്ട് പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഖവാജ ഇടം നേടിയത്.
ടെസ്റ്റില്‍ ഏറ്റവുമധികം പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍
(താരം – എതിരാളികള്‍ – നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഡേവിഡ് വാര്‍ണര്‍ – ഇംഗ്ലണ്ട് – 22 – 2022
ഷോണ്‍ മാര്‍ഷ് – ഇന്ത്യ – 21 – 2017
സാമി ജോണ്‍സ് – ഇംഗ്ലണ്ട് – 20 – 1888
ഉസ്മാന്‍ ഖവാജ – സൗത്ത് ആഫ്രിക്ക – 20 – 2025*
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കം പാളിയിരുന്നു. 20 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ രണ്ട് സൂപ്പര്‍ താരങ്ങളുടെ വിക്കറ്റ് നഷ്ടമായി. 50 റണ്‍സിന് മുമ്പ് മൂന്നാമനും കൂടാരം കയറി.