2026 വനിതാ പ്രീമിയര്‍ ലീഗിന് മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ അണ്‍സോള്‍ഡായി മലയാളി സൂപ്പര്‍ താരം മിന്നു മണി. മൂന്ന് സീസണിലും ദല്‍ഹി ക്യാപ്പില്‍സിനായി കളത്തിലിറങ്ങിയ താരത്തെ ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ സ്വന്തമാക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. 40 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില.
അതേസമയം, മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സൂപ്പര്‍ ഫിനിഷര്‍ സജന സജീവനെ നിലനിര്‍ത്തി. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 75 ലക്ഷം നല്‍കി മുംബൈ കൈവിടാതെ കാത്തു.
2024 വനിതാ പ്രീമിയര്‍ ലീഗിലാണ് താരം മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു എതിരാളികള്‍. ഈ മത്സരത്തില്‍ മുംബൈയ്ക്കായി നേടിയ വിജയ റണ്‍സ് മാത്രം മതി ഏതൊരു ക്രിക്കറ്റ് ആരാധകനും സജനയെ ഓര്‍ത്തുവെക്കാന്‍.
വിജയിക്കാന്‍ അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ സജന, ഡബ്ല്യൂ.പി.എല്ലില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.