ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള 2023-25 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
കങ്കാരുപ്പടയ്ക്ക് വേണ്ടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയത് ഉസ്മാന്‍ ഖാജയും മാര്‍നസ് ലബുഷാനുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയക്കാര്‍ക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പ്രോട്ടിയാസ് ബൗളിങ് തുടങ്ങിയത്. സ്‌കോര്‍ 12 റണ്‍സില്‍ നില്‍ക്കവെ ഏഴാം ഓവറിനെത്തിയ കഗീസോ റബാദയുടെ മൂന്നാം പന്തില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഉസ്മാന്‍ ഖാജയെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പ്രോട്ടിയാസ് തുടങ്ങിയത്.
20 പന്തുകള്‍ കളിച്ചാണ് ഖവാജ പുറത്തായത്. എഡ്ജില്‍ കുലുങ്ങി ഡേവിഡ് വെഡ്ഡിങ്ഹാമിന്റെ കൈയിലെത്തുകയായിരുന്നു താരം. ഇതോടെ ഒരു മോശം റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ഖവാജ. ടെസ്റ്റില്‍ ഒരു ഓസ്‌ട്രേലിയന്‍ ഓപ്പണറുടെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ ഡക്കായി മാറിയിരിക്കുകയാണ് താരം.
മൈക്കല്‍ ആതര്‍ട്ടണ്‍ – 21 പന്ത് – കേപ് ടൗണ്‍ – 1996
ഉസ്മാന്‍ ഖാജാ – 20 പന്ത് – ലോഡ്‌സ് – 2025
മൈക്കല്‍ പപ്‌സ് – 18 പന്ത് – ജോഹന്നാസ്ബര്‍ഗ് – 2006
മര്‍വാന്‍ അട്ടപ്പട്ടു – 17 പന്ത് – കൊളംബോ – 2000
ഖവാജയ്ക്ക് ശേഷം എത്തിയ കാമറൂണ്‍ ഗ്രീനിനെ ഏഴാം ഓവറിലെ തന്റെ അവസാന പന്തില്‍ പുറത്താക്കി റബാദ വീണ്ടും വിസ്മയിപ്പിച്ചു. മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സുമായിട്ടാണ് ഗ്രീന്‍ കൂടാരത്തിലേക്ക് മടങ്ങിയത്.
നിലവില്‍ 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ടിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് ആണ് ഓസ്‌ട്രേലിയ നേടിയത്. കങ്കാരപ്പടക്ക് വേണ്ടി ക്രീസില്‍ ഉള്ളത് മാര്‍നസ് ലബുഷാനും (17)*സ്റ്റീവ് സ്മിത്തുമാണ് (13)*.
ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ ലുങ്കി എന്‍ഗിഡി
ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി, (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്
Content Highlight: World Test Championship: Usman Khawaja In Bad Record Achievement As Australian Opener