ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള 2023-25 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
കങ്കാരുപ്പടയ്ക്ക് വേണ്ടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയത് ഉസ്മാന്‍ ഖാജയും മാര്‍നസ് ലബുഷാനുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയക്കാര്‍ക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പ്രോട്ടിയാസ് ബൗളിങ് തുടങ്ങിയത്. സ്‌കോര്‍ 12 റണ്‍സില്‍ നില്‍ക്കവെ ഏഴാം ഓവറിനെത്തിയ കഗീസോ റബാദയുടെ മൂന്നാം പന്തില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഉസ്മാന്‍ ഖാജയെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പ്രോട്ടിയാസ് തുടങ്ങിയത്.
20 പന്തുകള്‍ കളിച്ചാണ് ഖവാജ പുറത്തായത്. എഡ്ജില്‍ കുലുങ്ങി ഡേവിഡ് വെഡ്ഡിങ്ഹാമിന്റെ കൈയിലെത്തുകയായിരുന്നു താരം. ഇതോടെ ഒരു മോശം റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ഖവാജ. ടെസ്റ്റില്‍ ഒരു ഓസ്‌ട്രേലിയന്‍ ഓപ്പണറുടെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ ഡക്കായി മാറിയിരിക്കുകയാണ് താരം.
Kagiso Rabada delivers big time for South Africa with two wickets in an over 🔥
ഖവാജയ്ക്ക് ശേഷം എത്തിയ കാമറൂണ്‍ ഗ്രീനിനെ ഏഴാം ഓവറിലെ തന്റെ അവസാന പന്തില്‍ പുറത്താക്കി റബാദ വീണ്ടും വിസ്മയിപ്പിച്ചു. മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സുമായിട്ടാണ് ഗ്രീന്‍ കൂടാരത്തിലേക്ക് മടങ്ങിയത്.
നിലവില്‍ 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ടിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് ആണ് ഓസ്‌ട്രേലിയ നേടിയത്. കങ്കാരപ്പടക്ക് വേണ്ടി ക്രീസില്‍ ഉള്ളത് മാര്‍നസ് ലബുഷാനും (17)*സ്റ്റീവ് സ്മിത്തുമാണ് (13)*.