ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരത്തിന് കളമൊരുങ്ങുകയാണ്. ആദ്യ മത്സരത്തില്‍ വിജയിച്ച ആതിഥേയര്‍ സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടക്കുന്ന രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനാണ് ഒരുങ്ങുന്നത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും പ്രോട്ടിയാസിനുണ്ടാകും. വ്യാഴാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.
പരമ്പരയിലെ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ പോയിന്റെ പട്ടികയില്‍ ഓസ്‌ട്രേലിയയെ മറികടന്ന് സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരുന്നു. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിടാന്‍ സൗത്ത് ആഫ്രിക്കയെ ഈ പരമ്പര വിജയം സഹായിച്ചേക്കും.
ശ്രീലങ്കക്കെതിരായ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിക്കുകയും അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് സമനിലയോ പരാജയമോ നേരിടേണ്ടി വന്നാല്‍ പോയിന്റ് പട്ടികയില്‍ രോഹിത് ശര്‍മയെയും സംഘത്തെയും മറികടന്ന് ഒന്നാമതെത്താനും പ്രോട്ടിയാസിനാകും.
അടുത്ത മത്സരത്തിലെ ജയപരാജയങ്ങള്‍ വിലയിരുത്തി ഇന്ത്യ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക ടീമുകളുടെ സാധ്യതകള്‍ പരിശോധിക്കാം*.
ഇന്ത്യ
നിലവില്‍: 15 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും. (രണ്ട് പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടു)
പോയിന്റ്: 110, പി.സി.ടി: 61.11.
അഡ്‌ലെയ്ഡ് ടെസ്റ്റ് വിജയിച്ചാല്‍: 16 മത്സരത്തില്‍ പത്ത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും.
പോയിന്റ്: 122, പി.സി.ടി 63.54
മത്സരം സമനിലയില്‍ അവസാനിച്ചാല്‍: 16 മത്സരത്തില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയും രണ്ട് സമനിലയും.
പോയിന്റ്: 114, പി.സി.ടി: 59.37
പരാജയപ്പെട്ടാല്‍: 16 മത്സരത്തില്‍ ഒമ്പത് ജയവും ആറ് തോല്‍വിയും ഒരു സമനിലയും.
നിലവില്‍: ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും (പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടിട്ടില്ല)
പോയിന്റ്: 64, പി.സി.ടി: 59.26
ശ്രീലങ്കക്കെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ചാല്‍: പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും.
പോയിന്റ്: 76, പി.സി.ടി: 63.33
മത്സരം സമനിലയില്‍ അവസാനിച്ചാല്‍: പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയും രണ്ട് സമനിലയും
പോയിന്റ്: 68, പി.സി.ടി: 56.66
പരാജയപ്പെട്ടാല്‍: പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് തോല്‍വിയും രണ്ട് സമനിലയും
പോയിന്റ്: 64, പി.സി.ടി: 53.33
(* കൂടുതല്‍ പോയിന്റുകള്‍ ഡിഡക്ട് ചെയ്യപ്പെടുകയോ, മത്സരം ടൈയില്‍ അവസാനിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ പരിഗണിക്കാതെ)
അതേസമയം, ശ്രീലങ്കയുടെ സാധ്യതകളും പൂര്‍ണമായി അവസാനിച്ചിട്ടില്ല. സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഫൈനല്‍ മോഹം നേരിയ തോതിലെങ്കിലും നിലനിര്‍ത്താന്‍ സാധിക്കും. ഇതിന് ശേഷം സ്വന്തം തട്ടകത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ലങ്ക രണ്ട് മത്സരങ്ങളുടെ പരമ്പരയും കളിക്കും.
പ്രോട്ടിയാസിനാകട്ടെ ഈ പരമ്പരക്ക് ശേഷം പാകിസ്ഥാനെതിരെ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകളും ബാക്കിയുണ്ട്. സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലേക്കാണ് ഓരോ മത്സരം അവസാനിക്കുമ്പോഴും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടിക മാറിക്കൊണ്ടിരിക്കുന്നത്.
സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
ഡേവിഡ് ബെഡ്ഡിങ്ഹാം, മാത്യു ബ്രീറ്റ്‌സ്‌കി, തെംബ ബാവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസാമി, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), ഡെയ്ന്‍ പാറ്റേഴ്‌സണ്‍, കഗീസോ റബാദ, കേശവ് മഹാരാജ്, ക്വേന മഫാക്ക.