മത്സരത്തിന്റെ 67 ശതമാനവും പന്ത് കൈവശം വെച്ചത് അര്‍ജന്റീനയാണ്. മത്സരത്തില്‍ പത്ത് ഷോട്ടുകള്‍ ഉതിര്‍ത്ത അര്‍ജന്റീന നാലെണ്ണം ഗോള്‍മുഖം ലക്ഷ്യമിട്ടാണ് തൊടുത്തുവിട്ടത്. മത്സരത്തില്‍ ഏഴ് ഷോട്ടുകളാണ് ചിലി അടിച്ചത്. ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളാകട്ടെ മൂന്നെണ്ണവും.
അര്‍ജന്റീന 90 ശതമാനം ആക്വിറസിയില്‍ 744 പാസുകള്‍ കംപ്ലീറ്റ് ചെയ്തപ്പോള്‍ 364 പാസുകള്‍ മാത്രമാണ് ചിലിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
ഈ വിജയത്തോടെ 15 മത്സരത്തില്‍ നിന്നും 11 ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 34 പോയിന്റോടെ അര്‍ജന്റീന ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള ഇക്വഡോറിനേക്കാള്‍ പത്ത് പോയിന്റിന്റെ ലീഡ് അര്‍ജന്റീനയ്ക്കുണ്ട്.