ലോകം കാറ്റ് നിറച്ച തുകല്‍ പന്തിലേക്ക് ചുരുങ്ങാന്‍ ഇനി വെറും 187 ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്. അമേരിക്കയും കാനഡയും അമേരിക്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനുള്ള യാത്ര ആരംഭിക്കുകയായി.
പല ഇതിഹാസങ്ങളുടെയും അവസാന ലോകകപ്പാണ് 2026ലേത്. 2022ല്‍ നുണഞ്ഞ കിരീടമധുരം 2026ലും ആവര്‍ത്തിക്കാന്‍ മെസിയുടെ ചിറകിലേറി അര്‍ജന്റീനയിറങ്ങുമ്പോള്‍ കാര്‍ലോ ആന്‍സലോട്ടിയെന്ന മാസ്റ്റര്‍ ടാക്ടീഷ്യന്റെ ചാണക്യതന്ത്രങ്ങളാണ് രണ്ട് പതിറ്റാണ്ടിലേറെയായി കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാതെ പോയ ബ്രസീലിന് കരുത്താകുന്നത്. കിരീടത്തോടെ കരിയര്‍ അവസാനിപ്പിക്കാന്‍ തന്നെയാകും പറങ്കിപ്പടയുടെ പടനായകന്‍ ക്രിസ്റ്റ്യാനോയും ഒരുങ്ങുന്നത്.
2026 ലോകകപ്പിനുള്ള ഗ്രൂപ്പുകളുടെ തെരഞ്ഞെടുപ്പ് ഇന്ന് (വെള്ളി) ഇന്ത്യന്‍ സമയം രാത്രി 10.30ന് അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ നടക്കും. അമേരിക്കന്‍ പ്രസിന്‍ഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റീനോ അടക്കമുള്ളവര്‍ ഗ്രൂപ്പ് ഡ്രോയില്‍ പങ്കെടുക്കും. 64 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയുടെ ഭാഗമാകും.
എ മുതല്‍ എല്‍ വരെ 12 ഗ്രൂപ്പുകളിലായി ഇത്തവണ 48 ടീമുകളാണ് ലോകപ്പിനെത്തുന്നത്. നാല് പോട്ടുകളിലായാണ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ്. ഓരോ പോട്ടിലെയും ഒരാള്‍ എന്ന നിലയില്‍ ഓരോ ഗ്രൂപ്പിലും നാല് ടീമുകള്‍ ഇടം നേടും. ഒരു പോട്ടില്‍ നിന്നുള്ള രണ്ട് ടീമുകള്‍ ഒരു ഗ്രൂപ്പില്‍ ഉണ്ടാകില്ല.
48 ടീമുകള്‍ ലോകകപ്പിനെത്തുമെങ്കിലും 42 ടീമുകള്‍ മാത്രമാണ് ഇതുവരെ യോഗ്യതയുറപ്പിച്ചത്. ആറ് ടീമുകള്‍ പ്ലേ ഓഫ് കളിച്ച് ലോകകപ്പിനെത്തും. യൂറോപ്പില്‍ നിന്നും നാല് ടീമുകളാണ് പ്ലേ ഓഫിലൂടെ ലോകകപ്പിനെത്തുക. ഇതിനായി മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയടക്കം 16 ടീമുകള്‍ മാറ്റുരയ്ക്കും. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് വഴിയാണ് മറ്റ് രണ്ട് ടീമുകളെത്തുക.
A legendary multi-sport line-up at the Final Draw for the FIFA World Cup 2026 🙌
Read more about who will be conducting and assisting the draw on Friday, 5 December 2025👇