| Friday, 18th July 2025, 8:08 am

ഇന്ത്യയുടെ കിരീടത്തിനായി അലസ്റ്റര്‍ കുക്ക് ഇന്ന് ഷാഹിദ് അഫ്രിദിക്കെതിരെ; ഇന്ത്യ എന്നിറങ്ങും?

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ രണ്ടാം എഡിഷന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെ നേരിടും. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ്. ഉദ്ഘാടന സീസണില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത് ക്രിക്കറ്റ് ലീഗ് എന്ന നേട്ടവും ടൂര്‍ണമെന്റിനുണ്ടായിരുന്നു.

ആദ്യ സീസണിലേതെന്ന പോലെ ഇത്തവണയും ആറ് ടീമുകളാണ് കളത്തിലിറങ്ങുന്നത്. ഓസ്‌ട്രേലിയ ചാമ്പ്യന്‍സ്, സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്, ഇന്ത്യ ചാമ്പ്യന്‍സ്, പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്, ഇംഗ്ലണ്ട് ചാമ്പ്യന്‍സ് എന്നിവരായിരുന്നു ടീമുകള്‍.

ഇംഗ്ലണ്ടിനെ ലോകകപ്പിലേക്ക് നയിച്ച ഒയിന്‍ മോര്‍ഗന് കീഴിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ഇറങ്ങുന്നത്. അലസ്റ്റര്‍ കുക്ക്, ഇയാന്‍ ബെല്‍, മോയിന്‍ അലി തുടങ്ങിയ താരങ്ങളാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍സിനായി കളത്തിലിറങ്ങുന്നത്.

അതേസമയം, പാക് ലെജന്‍ഡ് ഷാഹിദ് അഫ്രിദിയാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിന്റെ ക്യാപ്റ്റന്‍. മിസ്ബ ഉള്‍ ഹഖ്, യൂനിസ് ഖാന്‍, സയ്യിദ് അജ്മല്‍ തുടങ്ങി പല പാക് ഇതിഹാസങ്ങളും ടീമിനൊപ്പമുണ്ട്.

ഇംഗ്ലണ്ട് ചാമ്പ്യന്‍സ് സ്‌ക്വാഡ്

അലസ്റ്റര്‍ കുക്ക്, ഒയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ഇയാന്‍ ബെല്‍, ജെയിംസ് വിന്‍സ്, ക്രിസ് ട്രെംലെറ്റ്, ദിമിത്രി മസ്‌കരാന്‍സ്, മോയിന്‍ അലി, രവി ബൊപ്പാര, സമിത് പട്ടേല്‍, ഫില്‍ മസ്റ്റാര്‍ഡ് (വിക്കറ്റ് കീപ്പര്‍), ടിം ആംബ്രോസ് (വിക്കറ്റ് കീപ്പര്‍), അജ്മല്‍ ഷഹസാദ്, ലിയാം പ്ലങ്കറ്റ്, റയാന്‍ സൈഡ്‌ബോട്ടം, സ്റ്റുവര്‍ട്ട് മീകര്‍, ഉസ്മാന്‍ അഫ്‌സല്‍.

പാകിസ്ഥാന്‍ ചാമ്പ്യന്‍സ് സ്‌ക്വാഡ്

ആസിഫ് അലി, മിസ്ബ-ഉള്‍-ഹഖ്, ഷോയ്ബ് മഖ്‌സൂദ്, ഉമര്‍ അമിന്‍, യൂനിസ് ഖാന്‍, ആമിര്‍ യാമിന്‍, അബ്ദുള്‍ റസാഖ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷാഹിദ് അഫ്രിദി (ക്യാപ്റ്റന്‍), ഷോയ്ബ് മാലിക്, കമ്രാന്‍ അക്മല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), റുമ്മാന്‍ റയീസ്, സയീദ് അജ്മല്‍, സൊഹൈല്‍ ഖാന്‍, സൊഹൈല്‍ തന്‍വീര്‍, വഹാബ് റിയാസ്.

ഞായറാഴ്ചയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. പാകിസ്ഥാന്‍ ചാമ്പ്യന്‍സാണ് എതിരാളികള്‍.

യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്. യുവിക്ക് പുറമെ ഇര്‍ഫാന്‍-യൂസഫ് പത്താന്‍മാര്‍, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് തുടങ്ങി നിരവധി ഇതിഹാസങ്ങളാണ് ഇന്ത്യയ്ക്കായി അണിനിരക്കുന്നത്.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2025

ലീഗ് ഘട്ട മത്സരങ്ങള്‍

ജൂലൈ 18 (വെള്ളി): ഇംഗ്ലണ്ട് ചാമ്പ്യന്‍സ് vs പാകിസ്ഥാന്‍ ചാമ്പ്യന്‍സ്

ജൂലൈ 19 (ശനി): വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് vs സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്

ജൂലൈ 19 (ശനി): ഇംഗ്ലണ്ട് ചാമ്പ്യന്‍സ് vs ഓസ്ട്രേലിയ ചാമ്പ്യന്‍സ്

ജൂലൈ 20 (ഞായര്‍): ഇന്ത്യ ചാമ്പ്യന്‍സ് vs പാകിസ്ഥാന്‍ ചാമ്പ്യന്‍സ്

ജൂലൈ 22 (ചൊവ്വ): ഇംഗ്ലണ്ട് ചാമ്പ്യന്‍സ് vs വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്

ജൂലൈ 22 (ചൊവ്വ): ഇന്ത്യ ചാമ്പ്യന്‍സ് vs സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്

ജൂലൈ 23 (ബുധന്‍): ഓസ്ട്രേലിയ ചാമ്പ്യന്‍സ് vs വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്

ജൂലൈ 24 (വ്യാഴം): സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് vs ഇംഗ്ലണ്ട് ചാമ്പ്യന്‍സ്

ജൂലൈ 25 (വെള്ളി): പാകിസ്ഥാന്‍ ചാമ്പ്യന്‍സ് vs സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്

ജൂലൈ 26 (ശനി): ഇന്ത്യ ചാമ്പ്യന്‍സ് vs ഓസ്‌ട്രേലിയ ചാമ്പ്യന്‍സ്

ജൂലൈ 26 (ശനി): പാകിസ്ഥാന്‍ ചാമ്പ്യന്‍സ് vs വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്

ജൂലൈ 27 (ഞായര്‍): സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് vs ഓസ്‌ട്രേലിയ ചാമ്പ്യന്‍സ്

ജൂലൈ 27 (ഞായര്‍): ഇന്ത്യ ചാമ്പ്യന്‍സ് vs ഇംഗ്ലണ്ട് ചാമ്പ്യന്‍സ്

ജൂലൈ 29 (ചൊവ്വ): ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് vs പാകിസ്ഥാന്‍ ചാമ്പ്യന്‍സ്

ജൂലൈ 29 (ചൊവ്വ): ഇന്ത്യ ചാമ്പ്യന്‍സ് vs വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്

നോക്കൗട്ട് ഘട്ടം

ജൂലൈ 31 (വ്യാഴം): സെമി-ഫൈനല്‍ 1 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം

ജൂലൈ 31 (വ്യാഴം): സെമി ഫൈനല്‍ 2 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം

ഫൈനല്‍

ഓഗസ്റ്റ് രണ്ട് (ശനി): എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം

Content highlight: World Championship of Legends: Pakistan will face England in opening match

We use cookies to give you the best possible experience. Learn more