മലപ്പുറം: കാളികാവ് അടക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളി കടുവയുടെ ആക്രമണത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ സമയത്തായിരുന്നു ആക്രമണം.
കടുവയെ കണ്ടപ്പോള്‍ ഗഫൂറിന്റെ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഗഫൂറിനെ കടുവ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം.
നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പാതി കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നിലവില്‍ സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം എത്തിയതായാണ് വിവരം.
Content Highlight: Worker dies in leopard attack in Atakkakund, Malappuram