| Sunday, 23rd December 2018, 11:58 am

തമിഴ്‌നാട്ടില്‍ നിന്നും വന്ന മനിതി സംഘം സാക്കിര്‍ നായിക്കിന്റെ അനുയായികള്‍; ബി.ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നും വന്ന മനിതി സംഘം സാക്കിര്‍ നായിക്കിന്റെ അനുയായികളാണെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ഇവരെ എല്ലാ സംരക്ഷണവും നല്‍കി സര്‍ക്കാര്‍ നേരിട്ടാണ് കൊണ്ട് വന്നതെന്നും ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിനു മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

ഇത് മുഴുവനും ശബരിമലയെ തകര്‍ക്കാനാണെന്നും സര്‍ക്കാര്‍ നെറികെട്ട പണിയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇവര്‍ സാക്കിര്‍ നായിക്കിന്റെ അനുയായികളാണെന്നും ആക്ടിവിസറ്റുകളാണെന്ന്  ഇവര്‍ പറഞ്ഞിട്ടുണ്ടെന്നും ഫേസ്ബുക്കിലടക്കം വ്യക്തമാക്കിയതാണെന്നും ഇപ്പോള്‍ വിശ്വാസികളാണെന്ന് പറയുന്നതില്‍ എന്തുകാര്യമെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.

Read Also : വണ്ടി നിര്‍ത്തടാ, മാലകാണിക്കെടാ; അയ്യപ്പ ഭക്തരെ വഴിയില്‍ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകരുടെ അതിക്രമം – വീഡിയോ

പിണറായി ചെന്നെെയില്‍ പോയത് പോലും ദുരൂഹമാണെന്നും സര്‍ക്കാര്‍ ആര് പറഞ്ഞിട്ടാണ് ഇവര്‍ക്ക് സംരക്ഷണം കൊടുത്തതെന്നും ഇതില്‍ ഗൂഢലക്ഷ്യമുണ്ടെന്നും പറഞ്ഞ ഗോപാലകൃഷ്ണന്‍ ശബരിമലയില്‍ ആചാരലംഘനം നടത്താനുള്ള അനുമതി സുപ്രിം കോടതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനു പോയ മനിതി സംഘത്തെ പമ്പയില്‍ തടഞ്ഞ സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. 30 ല്‍പരം ആളുകളെയാണ് അറസ്റ്റു ചെയ്തു നീക്കിയത്. ഇതു മൂന്നാമത്തെ തവണയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിരോധനാഞ്ജ ലംഘിക്കുന്നത്.

We use cookies to give you the best possible experience. Learn more