| Wednesday, 6th December 2017, 8:52 pm

യോഗിയെ ആദിത്യനാഥിനെ പ്രതീകാത്മകമായി വിവാഹം ചെയ്ത് പ്രതിഷേധിച്ച് അംഗന്‍വാടി ജീവനക്കാര്‍; വീഡിയോ

എഡിറ്റര്‍

ലക്‌നൗ: അധികാരത്തിലെത്തി എട്ടുമാസം കഴിഞ്ഞിട്ടും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞു നോക്കാത്തതില്‍ വേറിട്ട പ്രതിഷേധവുമായി യു.പിയിലെ അംഗന്‍വാടി ജീവനക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതീകാത്മകമായി വിവാഹം കഴിച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

മഹിളാ അംഗന്‍വാടി കര്‍മാചാരി സംഘിന്റെ നേതൃത്വത്തിലാണ് ആയിരകണക്കിനു ജീവനക്കാര്‍ പ്രതിഷേധവുമായി ഒത്തുചേര്‍ന്നത്. യോഗി ആദിത്യനാഥിന്റെ മുഖംമൂടിയണിഞ്ഞ ഒരു സ്ത്രീയെ മഹിളാ അംഗന്‍വാടി കര്‍മ്മചാരി സംഘ് ജില്ലാ പ്രസിഡന്റ് നീതു സിങാണ് വിവാഹം ചെയ്തത്.

സീതാപുരില്‍ ചൊവ്വാഴ്ചയായിരുന്നു പ്രതീകാത്മക വിവാഹം നടന്നത്. ഈ വിവാഹത്തിലൂടെ നാലു ലക്ഷത്തോളം സഹോദരിമാര്‍ക്ക് ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിഷേധത്തിനുശേഷം നീതു പറഞ്ഞു.


Also Read: ആര്‍.ജെ സൂരജ് തിരിച്ചു വന്നു: എഫ്.എമ്മിനെതിരെ സോഷ്യല്‍ മീഡിയ വഴി സംഘടിത അക്രമണം ഉണ്ടായെന്നും സൂരജ്


പ്രതീകാത്മക വിവാഹത്തിലൂടെ തങ്ങളുടെ പ്രതിഷേധത്തിന് ദേശീയശ്രദ്ധ കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇത്തരത്തിലൊരു പ്രതീകാത്മക വിവാഹത്തിലൂടെ തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് എല്ലാവരുമറിയുമെന്നും നാല് ലക്ഷത്തോളം വരുന്ന അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കാണ് ഈ സമരത്തിന്റെ ഗുണം ലഭിക്കുകയെന്നും നീതു സിങ്ങ് പറയുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത പക്ഷം മുഖ്യമന്ത്രിയെ കാണാന്‍ കുതിരപ്പുറത്ത് കയറപ്പോകുമെന്നും നീതു കൂട്ടിച്ചേര്‍ത്തു. പ്രശ്നപരിഹാരത്തിന് നാലുമാസത്തെ കാലാവധിയാണ് അംഗന്‍വാടി ജീവനക്കാര്‍ മുന്നോട്ടു വച്ചിരുന്നത്. തെരഞ്ഞെടുപ്പ സമയത്ത് ബി.ജെ.പി വാഗ്ദനാങ്ങളില്‍ ഇവരുടെ ആവശ്യങ്ങളും പരിഹരിക്കപ്പെടുമെന്നുണ്ടായിരുന്നു എന്നാല്‍ ഇതുവരേക്കും പരിഹാരം ലഭിച്ചിട്ടില്ല.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more