| Tuesday, 10th June 2025, 10:48 pm

വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ത്രീ പ്രവേശിച്ചു; വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സ്ത്രീ പ്രവേശിച്ചതിന് പിന്നാലെ വിമർശനം. തൃശൂർ സ്വദേശിയായ ഒരു ഭക്തയാണ് ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചത്.

ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു വിവാദത്തിന്നാസ്പദമായ സംഭവം. നടയ്ക്കൽ സമർപ്പിക്കാനുള്ള കഥളി പഴവുമായെത്തിയ സ്ത്രീ നേരെ ശ്രീകോവിലിൽ പ്രവേശിക്കുകയായിരുന്നു.

പിന്നാലെ മേൽശാന്തിയും ക്ഷേത്രം ജീവനക്കാരും ബഹളമുണ്ടാക്കുകയായിരുന്നു. പിന്നാലെ തൃശൂർ സ്വദേശിനിയെ പൊലീസിന് കൈമാറുകയായിരുന്നു.

ക്ഷേത്രത്തിൽ തത്സമയമുണ്ടായിരുന്ന ഭക്തരാണ് വിവരം പുറത്ത് പറഞ്ഞത്.പിന്നാലെ വിവാദങ്ങൾക്കും വിമർശനങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു.

Content Highlight: Woman enters Vadakkumnath temple’s sanctum sanctorum; criticism

We use cookies to give you the best possible experience. Learn more