| Thursday, 27th November 2025, 4:16 pm

ലോകകപ്പിന്റെ താരത്തിന് വെറും 50 ലക്ഷം മാത്രം! ലേലത്തില്‍ പിന്നെ നടന്നത് വമ്പന്‍ ട്വിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

2026 വനിതാ പ്രീമിയല്‍ ലീഗിന് മുന്നോടിയായുള്ള താരലേലത്തില്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയെ സ്വന്തമാക്കി യു.പി വാറിയേഴ്‌സ്. ആര്‍.ടി.എമ്മിലൂടെയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയെ യു.പി വാറിയേഴ്‌സ് സ്വന്തമാക്കിയത്.

ലേലത്തില്‍ വെറും 50 ലക്ഷം രൂപയാണ് ദീപ്തി ശര്‍മയ്ക്ക് ലഭിച്ചത്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് ദീപ്തിക്കായി ബിഡ് ചെയ്തത്. ഇതിന് പിന്നാലെ വാറിയേഴ്‌സ് തങ്ങളുടെ ആര്‍.ടി.എം ഓപ്ഷന്‍ ഉപയോഗിക്കുകയായിരുന്നു.

ഇതോടെ ദല്‍ഹി 3.20 കോടിയായി തങ്ങളുടെ ബിഡ് ഉയര്‍ത്തി. പിന്നാലെ ആര്‍.ടി.എമ്മിലൂടെ വാറിയേഴ്‌സ് ദീപ്തിയെ തിരികെയെത്തിക്കുകയായിരുന്നു.

യു.പി വാറിയേഴ്സ് ജേഴ്സിയില്‍ ദീപ്തി

ലേലത്തിന് മുന്നോടിയായി വെറും ഒറ്റ താരത്തെ മാത്രമാണ് വാറിയേഴ്‌സ് നിലനിര്‍ത്തിയത്. 21കാരിയായ ശ്വേത സെഹ്‌റാവത്തിനെ 50 ലക്ഷം നല്‍കി നിലനിര്‍ത്തിയ വാറിയേഴ്‌സ് ദീപ്തി ശര്‍മ, അലീസ ഹീലി, സോഫി എക്കല്‍സ്‌റ്റോണ്‍ എന്നിവരെയടക്കം ലേലത്തിലേക്ക് വിടുകയും ഓക്ഷന്‍ പേഴ്‌സില്‍ 14.5 കോടി നിലനിര്‍ത്തുകയും ചെയ്തു.

തങ്ങള്‍ ലക്ഷ്യമിട്ട ദീപ്തി ശര്‍മയെ ആര്‍.ടി.എം ഉപയോഗിച്ച യു.പി വാറിയേഴ്‌സ് സ്വന്തമാക്കിയതോടെ, വാറിയേഴ്‌സ് കൈവിട്ട സൂപ്പര്‍ താരം സോഫി എക്കല്‍സ്റ്റോണിനായും ക്യാപ്പിറ്റല്‍സ് ബിഡ് ചെയ്തു. 85 ലക്ഷത്തിന് ക്യാപ്പിറ്റല്‍സ് ഇംഗ്ലീഷ് ഓര്‍ത്തഡോക്‌സ് സ്പിന്നറെ സ്വന്തമാക്കിയെങ്കിലും വാറിയേഴ്‌സ് വീണ്ടും ആര്‍.ടി.എമ്മിലൂടെ ക്യാപ്പിറ്റല്‍സിനെ ഞെട്ടിച്ചു.

ഓസ്‌ട്രേലിയന്‍ ലെജന്‍ഡ് അലീസ ഹീലി ആദ്യ ഘട്ടത്തില്‍ അണ്‍സോള്‍ഡായതും ആരാധകരെ ഞെട്ടിച്ചു. വനിതാ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിന്റെ താരമാണ് ഹീലി.

രേണുക സിങ്ങിനെ 60 ലക്ഷത്തിന് ഗുജറാത്ത് ജയന്റ്‌സും സൂപ്പര്‍ താരം അമേലിയ കേറിനെ മുംബൈ ഇന്ത്യന്‍സും ഇതിനോടകം തന്നെ ലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: WPL 2026 Auction: UP Warriors UP Warriors acquire Deepti Sharma

We use cookies to give you the best possible experience. Learn more