ലേലത്തില്‍ വെറും 50 ലക്ഷം രൂപയാണ് ദീപ്തി ശര്‍മയ്ക്ക് ലഭിച്ചത്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് ദീപ്തിക്കായി ബിഡ് ചെയ്തത്. ഇതിന് പിന്നാലെ വാറിയേഴ്‌സ് തങ്ങളുടെ ആര്‍.ടി.എം ഓപ്ഷന്‍ ഉപയോഗിക്കുകയായിരുന്നു.
ഇതോടെ ദല്‍ഹി 3.20 കോടിയായി തങ്ങളുടെ ബിഡ് ഉയര്‍ത്തി. പിന്നാലെ ആര്‍.ടി.എമ്മിലൂടെ വാറിയേഴ്‌സ് ദീപ്തിയെ തിരികെയെത്തിക്കുകയായിരുന്നു.
യു.പി വാറിയേഴ്സ് ജേഴ്സിയില്‍ ദീപ്തി
ലേലത്തിന് മുന്നോടിയായി വെറും ഒറ്റ താരത്തെ മാത്രമാണ് വാറിയേഴ്‌സ് നിലനിര്‍ത്തിയത്. 21കാരിയായ ശ്വേത സെഹ്‌റാവത്തിനെ 50 ലക്ഷം നല്‍കി നിലനിര്‍ത്തിയ വാറിയേഴ്‌സ് ദീപ്തി ശര്‍മ, അലീസ ഹീലി, സോഫി എക്കല്‍സ്‌റ്റോണ്‍ എന്നിവരെയടക്കം ലേലത്തിലേക്ക് വിടുകയും ഓക്ഷന്‍ പേഴ്‌സില്‍ 14.5 കോടി നിലനിര്‍ത്തുകയും ചെയ്തു.