വിംബിള്‍ഡണും റദ്ദാക്കി; ടൂര്‍ണ്ണമെന്റ് റദ്ദാക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം
Wimbledon
വിംബിള്‍ഡണും റദ്ദാക്കി; ടൂര്‍ണ്ണമെന്റ് റദ്ദാക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st April 2020, 9:03 pm

ന്യൂയോര്‍ക്ക്: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ടെന്നീസിലെ ഏറ്റവും വലിയ ടൂര്‍ണ്ണമെന്റ് മാറ്റിവെക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘2020 ലെ ചാമ്പ്യന്‍ഷിപ്പ് വളരെ ഖേദത്തോടെ ആള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ആന്റ് ക്രോക്വറ്റ് ക്ലബ് (എ.ഇ.എല്‍.ടി.സി) മാറ്റിവെക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ടൂര്‍ണ്ണമെന്റിന്റെ 134-ാം എഡിഷന്‍ 2021 ജൂണ്‍ 28 നും ജൂലൈ 11 നും നടക്കും’, വിംബിള്‍ഡണിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തു.


നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവെച്ചിരുന്നു. കൊവിഡ് 19 കായികലോകത്തേയും കാര്യമായാണ് ബാധിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒളിംപിക്‌സ്, യൂറോ കപ്പ്, കോപ്പ അമേരിക്ക, ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍, ഏഷ്യാകപ്പ്, ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു.

WATCH THIS VIDEO: