സാമൂഹിക അകലം കൊവിഡിനെ തടയുമോ ?
COVID-19
സാമൂഹിക അകലം കൊവിഡിനെ തടയുമോ ?
ആശിഷ് ജോസ് അമ്പാട്ട്
Saturday, 21st March 2020, 11:22 pm

പകർച്ചവ്യാധികളെ പിടിച്ചുകെട്ടാൻ സാമൂഹിക അകലത്തിനുള്ള ശക്തി ഒന്ന് വേറെയാണ്!!

കോവിഡ്-19 രോഗം പകരുന്നത് മനുഷ്യരിൽ നിന്നു മനുഷ്യരിലോട് ആണ്, അതിന് രോഗബാധയേറ്റ ആളുമായിട്ടുള്ള ഭൗതിക സാമീപ്യം ആവശ്യമാണ്, ഏകദേശം 2 മീറ്റർ ഉള്ളിലെങ്കിലും, ഈ ഭൗതിക സാമീപ്യം കുറയ്ക്കാൻ വേണ്ടിയാണ് വീട്ടിന്റെ ഉള്ളിൽ കഴിയുന്ന അത്രയും ഇരുന്നു സാമൂഹിക അകലം പാലിക്കാൻ പറയുന്നത്.

നിലവിൽ കോവിഡ്-19 രോഗബാധ ഉള്ള ഒരാൾ വേറെ രണ്ടര പേർക്കെങ്കിലും ശരാശരി രോഗം പുതിയത് ആയി നൽകുന്നുവെന്നാണ് കണക്കാക്കുന്നത്. അതായത് പത്ത് പേർക്ക് കോവിഡ്-19 രോഗം ഉണ്ടെങ്കിൽ അവരിൽ നിന്നും പുതിയ 25 പേർക്കെങ്കിലും രോഗം വരുമെന്നു, ഇത് തുടർന്ന് പോകും. ഇങ്ങനെയാണ് വെറും രണ്ടു കോവിഡ്-19 രോഗികളിൽ നിന്ന് ഇറ്റലിയിൽ അൻപതിനായിരത്തോളം കോവിഡ്-19 രോഗികൾ ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായത്. ഒരാൾ നിലവിൽ രണ്ടര പേർക്കു രോഗം നൽകുമെന്ന് കണക്കാക്കിയാൽ ഒരു മാസം കൊണ്ട് പുതിയ 406 പേർക്കു രോഗം ലഭിക്കാമെന്നാണ് അർത്ഥം.

ഇനി ഒരു സമൂഹത്തിൽ ഇപ്പോൾ ഉള്ളതിന്റെ പകുതി മാത്രേ സാമൂഹിക സമ്പർക്കം ഉള്ളൂവെങ്കിൽ ഒരാളിൽ നിന്നും ഒന്നേകാൽ ആൾക്ക് മാത്രേ പുതിയത് ആയി രോഗം ബാധിക്കുക ഉള്ളൂ, ഒരു മാസം കൊണ്ട് 15 പേർക്കു. അതായത് ആളുകൾ തമ്മിലുള്ള ഇടപെടലുകൾ പകുതി കുറച്ചാൽ ഒരു മാസം കൊണ്ട് ഉണ്ടാവുന്ന രോഗികളുടെ എണ്ണം ഇരുപതിൽ ഒന്നായി കുറയ്ക്കാം.

ആളുകൾ തമ്മിലുള്ള ഇടപെടലുകൾ ഇപ്പോൾ ഉള്ളതിന്റെ നാലിൽ ഒന്നായി കുറച്ചാൽ രോഗം ഉള്ള ആളിൽ നിന്നും 0.625 പേർക്കു മാത്രേ പുതിയതായി രോഗം ബാധിക്കൂ, അതായത് ഒരു മാസം കൊണ്ട് പരമാവധി 2.5 പേർക്കു. ഇപ്പോൾ ഉള്ള രോഗവ്യാപനത്തിന്റെ 162യിൽ ഒന്നു. ഈ 0.625 സഖ്യയ്ക്കു ഒരു പ്രത്യേകത കൂടിയുണ്ട്, അത് ഒന്നിൽ കുറവാണ്, പകർച്ചവ്യാധി രോഗങ്ങളുടെ പകർച്ചനിരക്ക് ഒന്നിൽ കുറവ് ആണെങ്കിൽ ആ രോഗം തനിയെ സമൂഹത്തിൽ നിന്ന് അപ്രതീക്ഷമാകും. രോഗം ബാധിച്ചവർക്കുള്ള ചികിത്സ നൽകാൻ ആശുപത്രികളിൽ ബുദ്ധിമുട്ടും വരില്ല.

അപ്പോൾ സാമൂഹിക അകലം മുഖ്യം ബിഗിലെ!