മലപ്പുറം: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. നിലമ്പൂര്‍ മുണ്ടേരി വാണിയമ്പുഴ സ്വദേശിയായ ആദിവാസി യുവാവ് ബില്ലി (46)യാണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരയുള്ള താത്ക്കാലിക കുടിലിന് സമീപത്ത് വെച്ചാണ് ബില്ലിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്.
വനവിഭവം ശേഖരിക്കുന്നതിനിടെയാണ് ബില്ലി കൊല്ലപ്പെട്ടത്. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വനത്തിനുള്ളില്‍ നിന്ന് മൃതദേഹം പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
Content Highlight: Wild elephant takes life again; Tribal woman killed in Nilambur