'അദ്ദേഹത്തിന്റെ ഫീല്‍ഡിലെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി'; സച്ചിനെ വാനോളം പുകഴ്ത്തി വില്യംസണ്‍
Cricket
'അദ്ദേഹത്തിന്റെ ഫീല്‍ഡിലെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി'; സച്ചിനെ വാനോളം പുകഴ്ത്തി വില്യംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th April 2018, 11:33 am

ഹൈദരാബാദ്: ഇന്ത്യക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ന്യൂസിലാന്‍ഡിന്റെയും ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും നായകന്‍ കെയ്ന്‍ വില്യംസണ്‍. സച്ചിനാണ് തന്റെ മാതൃകയെന്നും വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലില്‍ കളിച്ച മൂന്ന് കളിയിലും വിജയിച്ച സണ്‍റൈസേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാമതാണ്.

എട്ടുവര്‍ഷം മുന്‍പ് ഇന്ത്യക്കെതിരെ അഹമ്മദാബാദിലായിരുന്നു വില്യംസണിന്റെ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്‌സില്‍ 131 റണ്‍സ് നേടി ഗംഭീരമായായിരുന്നു വില്യംസണിന്റെ തുടക്കം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, രാഹുല്‍ ദ്രാവിഡ്, വിരേന്ദ്ര സെവാഗ്, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയ ഇതിഹാസങ്ങള്‍ ഉള്‍പ്പെട്ട ടീമിനെതിരെ കളിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.


Also Read:  യുണൈറ്റഡ് തോറ്റു; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്


” എനിയ്ക്ക് പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളില്‍ പലരും ഇന്ത്യക്കാരാണ്. ന്യൂസിലാന്‍ഡിനായി ആദ്യ മത്സരത്തിനിറങ്ങിയപ്പോഴായിരുന്നു സച്ചിനെ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ ഫീല്‍ഡിലെ പെരുമാറ്റവും പ്രകടനവും എന്നെ അത്ഭുതപ്പെടുത്തി.”

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം മെന്റര്‍ ലക്ഷ്മണിനെയും വില്യംസണ്‍ പുകഴ്ത്തി. ഒരുപാട് ഇതിഹാസങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലുള്ളത്. ദ്രാവിഡ്, ലക്ഷ്മണ്‍ തുടങ്ങി പലര്‍ക്കെതിരെയും 20 വയസ് മാത്രമുള്ളപ്പോള്‍ എനിക്ക് കളിക്കാന്‍ സാധിച്ചു. അവരുടെ കളിയോടുള്ള സമീപനം അത്ഭുതപ്പെടുത്തി- വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

Watch This Video: