സൗത്ത് ആഫ്രിക്കയുടെ സിംബാബ്വന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ മികച്ച ഒന്നാം ഇന്നിങ്സ് സ്‌കോര്‍ ലക്ഷ്യമിട്ട് സന്ദര്‍ശകര്‍. ബുലവായോയിലെ ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.
ഇരട്ട സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡറിന്റെ കരുത്തിലാണ് പ്രോട്ടിയാസ് ഷെവ്‌റോണ്‍സിനെതിരെ റണ്‍മല തീര്‍ക്കുന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരം എന്ന റെക്കോഡോടെയാണ് മുള്‍ഡര്‍ തന്റെ ക്യാപ്റ്റന്‍സി ഡെബ്യൂ കളറാക്കുന്നത്.
നേരിട്ട 214ാം പന്തിലാണ് മുള്‍ഡര്‍ തന്റെ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രോട്ടിയാസ് രണ്ടാമത് താരമെന്ന റെക്കോഡും മുള്‍ഡര്‍ സ്വന്തമാക്കി.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍
(താരം – എതിരാളികള്‍ – ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്ന പന്തുകള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
അതേസമയം, മത്സരം ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 465 എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 259 പന്തില്‍ 264 റണ്‍സുമായി വിയാന്‍ മുള്‍ഡറും 16 പന്തില്‍ 15 റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസുമാണ് ക്രീസില്‍. 78 റണ്‍സ് നേടിയ ലുവാന്‍ ഡ്രെ പ്രിട്ടോറിയസിന്റെ വിക്കറ്റാണ് ടീമിന് അവസാനമായി നഷ്ടപ്പെട്ടത്.