എന്തുകൊണ്ടു പരിശീലകനായില്ല; തുറന്നുപറഞ്ഞ് ഗവാസ്‌കര്‍
Cricket
എന്തുകൊണ്ടു പരിശീലകനായില്ല; തുറന്നുപറഞ്ഞ് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th June 2021, 8:00 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നു സുനില്‍ ഗവാസ്‌കര്‍. അതിനുള്ള കാരണവും ഗവാസ്‌കര്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പോഴും കളിയെ ഞാന്‍ സസൂക്ഷ്മം നിരീക്ഷിക്കാറില്ല. ഓരോ പന്തും നിരീക്ഷിക്കാന്‍ എനിക്കായിട്ടില്ല. ഒരു പരിശീലകനോ സെലക്ടറോ ആകണമെങ്കില്‍ ഓരോ പന്തും നിങ്ങള്‍ നിരീക്ഷിക്കണം,’ ഗവാസ്‌കര്‍ പറഞ്ഞു.

ജി.ആര്‍ വിശ്വനാഥും തന്റെ അമ്മാവന്‍ മാധവ് മന്ത്രിയും അത്തരത്തിലുള്ളവരായിരുന്നെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കളിക്കാരുമായി അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായുള്ള ഉപദേശങ്ങള്‍ നല്‍കാറുണ്ടെന്നും താരം പറഞ്ഞു.

1987 ലായിരുന്നു സുനില്‍ ഗവാസ്‌കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടെസ്റ്റില്‍ ആദ്യമായി 10000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയത് ഗവാസ്‌കറാണ്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കോളമിസ്റ്റ്, കമന്റേറ്റര്‍ എന്നീ റോളുകളാണ് അദ്ദേഹം ഏറ്റെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Why Sunil Gavaskar never considered coaching India