ഹാരപ്പൻ സംസ്കാരത്തെക്കുറിച്ച് നമ്മൾ സ്കൂളിൽ പഠിച്ചിട്ടുണ്ട്. സമാനമായൊരു സംസ്കാരം ദക്ഷിണേന്ത്യയിലും ഉണ്ടായിരുന്നോ? അതിനുള്ള ശക്തമായ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണിപ്പോൾ. തമിഴ്‌നാട്ടിൽ നിന്നും. എന്നാൽ ഈ കണ്ടെത്തലുകളരെക്കുറിച്ച് കൂടുതൽ പടനാണ് നടത്താനോ ഉദ്ഘനനം നടത്താനോ കേന്ദ്ര സർക്കാർ വിസമ്മതിക്കുന്നു. എന്തുകൊണ്ട്? ഹരപ്പയോട് സമാനമായൊരു സംസ്കാരം ദക്ഷിണേന്ത്യയിൽ കണ്ടെടുത്തതിൽ കേന്ദ്രം ഇത്രയധികം ഭയപ്പെടുന്നതെന്തിന്?ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, അതായത് ഇന്നത്തെ ഇന്ത്യയിലും പാകിസ്ഥാനിലുമായി സിന്ധു നദീതടങ്ങളിൽ ബി.സി 3300 ൽ സ്ഥാപിതമായി ബി.സി 2600 കളിൽ അഭിവൃദ്ധി പ്രാപിച്ച് ബി.സി.ഇ 1900 ആയപ്പോഴേക്കും ക്ഷയിച്ച ഒരു വെങ്കലയുഗ സംസ്കാരമാണ് സിന്ധൂ നദീ തടസംസ്കാരം. ഹാരപ്പൻ സംസ്കാരം എന്നും ഇതറിയപ്പെടുന്നു. പ്രാചീന ഈജിപ്ത്, മെസൊപ്പൊട്ടേമിയ എന്നിവയോടൊപ്പം വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ, ദക്ഷിണേഷ്യ എന്നിവയുൾപ്പെടുന്ന പ്രദേശങ്ങളിൽ ആവിർഭവിച്ച മൂന്ന് ആദ്യകാല സംസ്കാരങ്ങളിലൊന്നായരുന്നു ഇത്.
Content Highlight: Why is the Center afraid of a coup that would change India’s early history?
