തിരുവനന്തപുരം: മന്ത്രി സഭാ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ നിലപാട് കടുപ്പിച്ച് മാണി.സി കാപ്പന്‍. ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്നും തനിക്ക് സ്വീകാര്യമല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മന്ത്രി സ്ഥാനത്തെക്കുറിച്ച് ഇന്നലെ സംസാരിച്ചിരുന്നു. ടേം വ്യവസ്ഥയെക്കുറിച്ച് പറഞ്ഞു. എനിക്ക് സ്വീകാര്യമല്ലെന്ന് ഞാന്‍ പറഞ്ഞു.ഇന്നും ചര്‍ച്ച തുടരുകയാണ്,’ അദ്ദേഹം പറഞ്ഞു.
മാണി സി.കാപ്പന്‍ അങ്ങോട്ട് വന്ന വണ്ടിയിലായിരിക്കില്ല, കൊടിവെച്ച വണ്ടിയിലായിരിക്കും തിരിച്ച് വരികയെന്ന് പാലായില്‍ വന്ന് പ്രസംഗിച്ചത് വി.ഡി സതീശന്‍ തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു.
‘കണ്‍വെന്‍ഷന് വന്നപ്പോള്‍ രമേശ് ചെന്നിത്തലയും ഇതേ കാര്യമാണ് പറഞ്ഞത്. പാലായ്‌ക്കൊരു വലിയ സമ്മാനമുണ്ടെന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. രണ്ട് പേരും വാക്ക് പാലിക്കണം,’ മാണി.സി കാപ്പന്‍ പറഞ്ഞു.
ടീം യു.ഡി.എഫ് എന്നല്ലേ പറഞ്ഞത്. താനും ടീമില്ലുള്ളതല്ലേയെന്നും അദ്ദേഹം ചോദിച്ചു. താനൊരു അന്താരാഷ്ട്ര വോളിബോള്‍ താരം കൂടിയായിരുന്നുവെന്നും ആറ് പേരുള്ള ടീമില്‍ ഒരാളെ മാറ്റി നിര്‍ത്തി
കളി മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
ടേം വ്യവസ്ഥയെക്കുറിച്ച് തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഹൗസിലെ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അത് ആ സമയത്ത് തീരുമാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ മാണി സി. കാപ്പനും അനു ജേക്കബിനും ടേം വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം നല്‍കാനാണ് യു.ഡി.എഫിന്റെ ആലോചന.
Content Highlight: Why am I not in Team UDF? Term limit will not be accepted in ministerial posts: Mani expresses dissatisfaction. C Kappan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.