എഡിറ്റര്‍
എഡിറ്റര്‍
‘രാമനോ രാവണനോ ആരാണ് നല്ലവന്‍’; വൈറലായി വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍
എഡിറ്റര്‍
Tuesday 5th December 2017 2:06pm

ചെന്നൈ: ഇന്ത്യന്‍ ഇതിഹാസ കൃതികളില്‍ എറേ ചര്‍ച്ചക്ക് വിധേയമാകുന്നകൃതിയാണ് രാമായണം. രാമായണത്തിലെ നായകകഥാപാത്രം രാമനാണോ രാവണനാണോ എന്ന ചോദ്യം പലപ്പോഴായി ഉയരുന്നതുമാണ്.

ഇപ്പോള്‍ ഇതാ ഒരു സിനിമയുടെ ട്രെയിലറില്‍ ചോദിച്ച ഈ ചോദ്യം ഇപ്പോള്‍ വൈറലാവുകയാണ്. വിജയ് സേതുപതി നായകനായി ജനുവരിയില്‍ റിലീസിനൊരുങ്ങുന്ന ‘നല്ല നാള്‍ പാത്ത് സൊല്ലറേന്‍’ എന്ന ചിത്രത്തിലെ ട്രെയിലറിലാണ് ഈ ചോദ്യമുള്ളത്.

‘ സീതയെ രാവണന്‍ തട്ടികൊണ്ടു പോയി എന്നാല്‍ അവര്‍ സുരക്ഷിതയായിരുന്നു. അവരുടെ ശരീരത്തില്‍ ഒന്നു തൊടുക പോലും ചെയ്തില്ല. എന്നിട്ട് നമ്മള്‍ രാവണനെ അസുരന്‍ എന്ന് വിശേഷിപ്പിച്ചു. പക്ഷേ സീതയെ രാമന്‍ രക്ഷപ്പെടുത്തി കൊണ്ട് പോയങ്കിലും സംശയത്തിന്റെ പേരില്‍ അവരെ ഉപേക്ഷിക്കുകയായിരുന്നു. എന്നിട്ട് ദൈവം എന്ന് വിളിക്കുകയും ചെയ്തു. രാമനോ രാവണനോ ആരാണ് നല്ലവന്‍’ എന്നാണ് ട്രെയിലറിലെ ഡയലോഗ്


Also Read എന്തുകൊണ്ട് മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകനായി അഭിനയിക്കുന്നു; മോഹന്‍ലാലിന്റെ കിടിലന്‍ മറുപടി


നവാഗതനായ ആറുമുഖ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിക്ക് പുറമേ ഗൗതം കാര്‍ത്തിക്കും നിഹാരികയും പ്രധാന വേഷത്തില്‍ എത്തുന്നു.

ചിത്രത്തിലെ നായകനും വില്ലനും ഞാന്‍ തന്നെയാണെന്ന് വിജയുടെ സംഭാഷണത്തോടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.

Advertisement