| Saturday, 19th April 2025, 10:01 am

കൊവിഡ്-19 വാക്‌സിനേഷന്‍ വെബ്‌സൈറ്റ് പുതുക്കി യു.എസ്; പുതിയ വെബ്‌സൈറ്റില്‍ ചൈനയില്‍ നിന്നാണ്‌ വൈറസ് ഉത്ഭവിച്ചതെന്ന സിദ്ധാന്തവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് ഗവണ്‍മെന്റിന്റെ കൊവിഡ്-19 വാക്‌സിനേഷനുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ്, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്ന ‘ലാബ് ലീക്ക്’ വൈബ്‌സൈറ്റാക്കി മാറ്റി വൈറ്റ് ഹൗസ്. വുഹാനില ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്ന വാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ വെബ്‌സൈറ്റിലെ ഉള്ളടക്കം. ചൈനയുമായുള്ള വ്യാപാരയുദ്ധം ശക്തമാകുന്നതിനിടയാണ് ചൈനയെ വിമര്‍ശിക്കുന്ന പുതിയൊരു വെബ്‌സൈറ്റുമായി ട്രംപ് ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നത്.

യു.എസിലെ പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഏജന്‍സികളും രാഷ്ട്രീയ കാരണങ്ങളാല്‍ ഈ ലാബ് ലീക്ക് സിദ്ധാന്തം അടിച്ചമര്‍ത്തുകയാണെന്ന് ഇന്നലെ (വെള്ളിയാഴ്ച) പുതുക്കിയ വെബ് പേജിലൂടെ വൈറ്റ് ഹൗസ് ആരോപിക്കുന്നുണ്ട്.

മുമ്പ് കൊവിഡ്-19 വാക്‌സിനേഷനായി ഉപയോഗിച്ചിരുന്ന വെബ്സൈറ്റ് ഇപ്പോള്‍ ‘ലാബ് ലീക്ക്, ദി ട്രൂ ഒറിജിന്‍സേ ഓഫ് കൊവിഡ്-19’ എന്ന ബാനറോടെയാണ് തുറക്കുന്നത്. ബാനറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രവുമുണ്ട്.

ലാബ്-ലീക്ക് സിദ്ധാന്തത്തിനായി ഉപയോഗിച്ചിരിക്കുന്ന വെബ്‌സൈറ്റില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. ആന്റണി ഫൗസിയും കൊറോണ വൈറസിന്റെ ഉത്ഭവം മറച്ചുവെച്ചതായി ആരോപിക്കുന്നുണ്ട്. സത്യം മറച്ചുവെക്കാന്‍ മുന്‍ ഭരണകൂടം ആശയക്കുഴപ്പം സൃഷ്ടിച്ചതായും വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

കൊവിഡ്-19ന്റെ യഥാര്‍ത്ഥ ഉത്ഭവവും ഡെമോക്രാറ്റുകളും മാധ്യമങ്ങളും മറച്ചുവെച്ചുവെന്നും ബദല്‍ ആരോഗ്യ ചികിത്സകളെയും ലാബ്-ലീക്ക് സിദ്ധാന്തത്തെയും നിരാകരിച്ചുവെന്നും വെബ്സൈറ്റില്‍ പറയുന്നതായി വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയില്‍ ഉണ്ട്‌.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മര്‍ദ്ദം കാരണം വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ശരിയായി അന്വേഷിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും വെബ്സൈറ്റില്‍ വിമര്‍ശനമുണ്ട്.

വൈബ്‌സൈറ്റിലെ മറ്റ് പ്രധാന പോയിന്റുകള്‍

1. പ്രകൃതിയില്‍ കാണപ്പെടാത്ത ഒരു ജൈവിക സ്വഭാവം വൈറസിനുണ്ട്.

2. ഡാറ്റകള്‍ അനുസരിച്ച്, എല്ലാ കൊവിഡ്-19 കേസുകളും മനുഷ്യരിലേക്ക് ഒരൊറ്റ ഉറവിടത്തില്‍ നിന്നാണ് ഉത്ഭവിച്ചന്നതെന്നാണ് പറയുന്നത്. ഇത് ഒന്നിലധികം ഉറവിടങ്ങളില്‍ നിന്ന് വ്യാപിച്ച മുമ്പത്തെ പകര്‍ച്ചവ്യാധികളില്‍ നിന്ന് വ്യത്യസ്തമാണ്‌.

3. മതിയായ ബയോസേഫ്റ്റി ഇല്ലാതെ ഗെയിന്‍-ഓഫ്-ഫങ്ഷന്‍ ഗവേഷണം (ജീന്‍ ആള്‍ട്ടറിംഗ്, ഓര്‍ഗാനിസം സൂപ്പര്‍ചാര്‍ജിംഗ്) നടത്തിയ ചരിത്രമുള്ള ചൈനയിലെ SARS ഗവേഷണ ലാബ് ആണ് വുഹാനിലാണുള്ളത്.

4. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (WIV) ഗവേഷകരില്‍ 2019ലെ ശരത്കാലത്ത് കൊവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് മാര്‍ക്കറ്റില്‍ കൊവിഡ്-19 കണ്ടെത്തുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് ഉണ്ടായത്.

Content Highlight: White House revamped Covid-19 vaccination website and  blames China for Covid-19 ‘lab leak’

We use cookies to give you the best possible experience. Learn more