| Monday, 5th May 2025, 12:52 pm

ആക്ഷൻ എന്നുപറഞ്ഞാൽ ആ നടൻ മൊത്തത്തിൽ മാറും, അതെന്ത് മാജിക്കാണെന്നറിയില്ല: എം. രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജപുത്ര വിഷ്വൽ മീഡിയയിലൂടെ എം. രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. മോഹൻലാൽ, ശോഭന എന്നിവർക്കൊപ്പം ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, പ്രകാശ് വർമ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

കെ.ആർ. സുനിലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ രചിച്ചത്. ഷാജി കുമാർ ചിത്രത്തിൻ്റെ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത്.

ചിത്രത്തിൽ മോഹന്‍ലാലിനെ ഫയര്‍ഫോഴ്‌സിന്റെ പൈപ്പ് വെച്ച് നനയ്ക്കുന്ന സീൻ ഉണ്ടെന്നും ആ രാത്രി മുഴുവന്‍ നനഞ്ഞുകൊണ്ടിരിക്കണമായിരുന്നെന്നും രഞ്ജിത്ത് പറയുന്നു.

ചിത്രത്തിലെ ഫൈറ്റ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും മോഹൻലാലിന് നല്ല പനി വന്നെന്നും ഒരു ടാബ്‌ലെറ്റ് കഴിക്കുന്നതിന് പകരം മൂന്ന് ടാബ്‌ലെറ്റ് കഴിച്ചിട്ടാണ് പൊലീസ് സ്റ്റേഷനിലെ ഫൈറ്റ് ചെയ്തിരിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

ആക്ഷന്‍ എന്നുപറയുമ്പോള്‍ മോഹന്‍ലാല്‍ മാറുമെന്നും ഇത്രയും പെര്‍ഫോം ചെയ്യാന്‍ മോഹന്‍ലാല്‍ അല്ലാതെ വേറൊരാളില്ലെന്നും രഞ്ജിത് അഭിപ്രായപ്പെട്ടു.

മലയാളികള്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞ നടന്‍ കരഞ്ഞാല്‍ കരയുമെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

‘ആ മനുഷ്യനെ ഈ ഫയര്‍ഫോഴ്‌സിന്റെ പൈപ്പ് വെച്ച് നനയ്ക്കുകയാണ്. അവിടുന്ന് തുടങ്ങുന്ന നനയല്‍ ആ നൈറ്റ് മുഴുവന്‍ നില്‍ക്കണം. ചിത്രത്തിലെ ഫൈറ്റ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും ചേട്ടന് നല്ല പനിയായി. ഒരു ടാബ്‌ലെറ്റ് കഴിക്കുന്നതിന് പകരം മൂന്ന് ടാബ്‌ലെറ്റ് വെച്ച് എഴുതി വാങ്ങിച്ചിട്ട് രാവിലെയും ഉച്ചക്കും കഴിച്ചാണ് സ്റ്റേഷനിലെ ആ ഫൈറ്റ് ചെയ്‌തേക്കുന്നത്. നമുക്ക് ആലോചിക്കാൻ പറ്റില്ല.

എന്ത് മാജിക്കാണെന്നറിയത്തില്ല അവിടെപ്പോയി ആക്ഷന്‍ എന്നുപറയുമ്പോള്‍ ആളങ്ങ് മാറും. ഇത്രയും പെര്‍ഫോം ചെയ്യാന്‍ മോഹന്‍ലാല്‍ എന്നുപറയുന്ന ഒരാളല്ലാതെ ഇതിനകത്ത് വേറൊരാളില്ല. മലയാളികള്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞ നടന്‍ കരഞ്ഞാല്‍ കരയും,’ രഞ്ജിത്ത് പറയുന്നു.

Content Highlight: When you say action, the actor changes completely, I don’t know what magic that is: M. Ranjith

Latest Stories

We use cookies to give you the best possible experience. Learn more