ക്ലോർപൈറിഫോസിനെതിരെ ലോകം ഒന്നിക്കുമ്പോൾ, ഇന്ത്യ പിന്തിരിയുന്നതെന്തിന്?
ജിൻസി വി ഡേവിഡ്

രണ്ട് വർഷത്തിലേറെയായി മഹാരാഷ്ട്രയിലുള്ള കർഷകനായ രാജേശ്വർ മദങ്കറിന് നിരന്തരമായ ശരീരവേദനയും തലവേദനയും ഉണ്ടാകുന്നു. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ നിന്നുള്ള വെറും 27 വയസ് മാത്രമുള്ള ഈ കർഷകൻ ഒരു ദിവസം രാവിലെ തന്റെ പരുത്തി കൃഷിയിടത്തിൽ ക്ലോർപൈറിഫോസ് എന്ന കീടനാശിനി തളിച്ചു, അതോടെയാണ് ഈ ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമെന്ന് ദി സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു.

മുഖം മറയ്ക്കാതിരുന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. ‘അന്ന് കാറ്റായിരുന്നു, അബദ്ധത്തിൽ ഞാൻ കീടനാശിനിയുടെ ഒരു ഭാഗം ശ്വസിച്ചു,’ മദങ്കർ പറഞ്ഞു. പിന്നാലെ തനിക്ക് ഓക്കാനം വരാനും ആരോഗ്യം പാടെ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് കീടനാശിനി വിഷബാധയാണെന്നാണ്.

1960കളിൽ അവതരിപ്പിക്കപ്പെട്ട ഒരു ഓർഗാനോഫോസ്ഫേറ്റ് കീടനാശിനിയാണ് ക്ലോർപൈറിഫോസ്. ചോളം, സോയാബീൻ, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ തുടങ്ങിയ വിളകളിലെ കീടങ്ങളെ നിയന്ത്രിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരുകാലത്ത് കീടങ്ങളെ ശരവേഗത്തിൽ നശിപ്പിക്കാനുള്ള അതിന്റെ കഴിവുകൾക്ക് ധാരാളമായി പ്രശംസിക്കപ്പെട്ടിരുന്ന ക്ലോർപൈറിഫോസ് ഇപ്പോൾ മനുഷ്യ നാഡീവ്യവസ്ഥയിൽ വിഷാംശം ഉണ്ടാക്കുന്നതിനാൽ വ്യാപകമായി വിമർശിക്കപ്പെടുന്നു.

 

Content Highlight: When the world unites against chlorpyrifos, why is India holding back?

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം