| Sunday, 11th May 2025, 4:23 pm

ബഡ്ജറ്റ് കൂടുമ്പോൾ ചിലരെ കാസ്റ്റ് ചെയ്യാൻ സാധിക്കില്ല, വേറെ ഓപ്ഷൻ നോക്കാൻ പറയും: നിർമാതാവ് സോഫിയ പോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടുതന്നെ മലയാളസിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നിര്‍മാതാവാണ് സോഫിയ പോള്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എന്നാണ് സോഫിയയുടെ നിര്‍മാണക്കമ്പനിയുടെ പേര്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് സോഫിയ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്.

പിന്നീട് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആര്‍.ഡി.എക്‌സ്, മിന്നൽ മുരളി, കൊണ്ടല്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്വലന്‍ എന്ന ചിത്രവും നിര്‍മിക്കുന്നത് സോഫിയ പോളാണ്.ഇപ്പോൾ ബഡ്ജറ്റ് കൂടുന്നതുകൊണ്ട് ചില നടീനടൻമാരെ കാസ്റ്റ് ചെയ്യാൻ പറ്റാറില്ലെന്ന് പറയുകയാണ് സോഫിയ പോൾ.

സിനിമക്ക് വേണ്ടി കാസ്റ്റിങ് ചെയ്താലും ചില സമയത്ത് ബഡ്ജറ്റ് കാരണം അവരെ ഉപേക്ഷിക്കേണ്ടി വരുമെന്നും ഒരു സിനിമയുടെ ബഡ്ജറ്റില്‍ മെജോറിറ്റി നോക്കുമ്പോള്‍ 60 ശതമാനത്തോളം റെമ്യൂണറേഷന് പോകുമെന്നും സോഫിയ പോള്‍ പറയുന്നു.

പിന്നെ സിനിമയ്ക്ക് വേണ്ടി ചിലവഴിക്കാന്‍ പറ്റുന്നത് ബാക്കി പണം മാത്രമാണെന്നും അപ്പോള്‍ അവിടെ വളരെ ലിമിറ്റഡ് ആയി പോകുമെന്നും സോഫിയ പോള്‍ പറഞ്ഞു.

ചില സന്ദര്‍ഭങ്ങളില്‍ സംവിധായകര്‍ പറയുന്ന ആക്ടറിന് നമുക്ക് ചിലപ്പോള്‍ പണം കൊടുക്കാന്‍ പറ്റാതെ വരുമെന്നും ചിലപ്പോള്‍ അവരുടെ പെയ്‌മെന്റ് കൂടുതലായിരിക്കുമെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ വേറെ ഓപ്ഷന്‍ നോക്കാന്‍ പറയുമെന്നും സോഫിയ പോള്‍ വ്യക്തമാക്കി.

ചിലര്‍ അതുമായി സഹകരിക്കുമെന്നും ചിലര്‍ ആ ക്യാരക്ടറിന് അവര്‍ തന്നെ വേണമെന്ന് പറയുമ്പോള്‍ അതനുസരിച്ചും ചെയ്യുമെന്നും സോഫിയ പോള്‍ കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു സോഫിയ പോള്‍.

‘നമ്മളൊരു കാസ്റ്റിങ്ങിലെത്തിയാലും ചില സമയത്ത് ബഡ്ജറ്റ് നമ്മളെ സമ്മതിക്കില്ല. കാരണം ഒരു മൂവിയുടെ ബഡ്ജറ്റില്‍ മെജോറിറ്റി നോക്കുമ്പോള്‍ 80 ശതമാനത്തോളം ഇതിനങ്ങ് പോകും. 60 ശതമാനത്തോളം റെമ്യൂണറേഷന് പോകും. ബാക്കി ടെക്‌നീഷ്യന്‍സ് അങ്ങനെയൊക്കെ പോകും. പിന്നെ നമുക്ക് മൂവിക്ക് വേണ്ടി സ്‌പെന്‍ഡ് ചെയ്യാന്‍ പറ്റുന്നത് ബാക്കിയാണ്.

അപ്പോള്‍ അവിടെ നമ്മള്‍ വളരെ ലിമിറ്റഡ് ആയി പോകും. ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ പറയുന്ന ആക്ടറിന് നമുക്ക് ചിലപ്പോള്‍ കൊടുക്കാന്‍ പറ്റാതെ വരും. അതിന് വേറൊരു ഓപ്ഷന്‍ നോക്കാന്‍ പറയും. ആ ആക്ടര്‍ ചിലപ്പോള്‍ എക്‌സ്‌പെന്‍സ് ആയിരിക്കും. അപ്പോള്‍ നമുക്ക് ഇത്രയും ചിലവാക്കാന്‍ പറ്റില്ലെന്ന് പറയും. ചിലര്‍ അതുമായി സഹകരിക്കും. ചിലര്‍ ആ ക്യാരക്ടറിന് അവര്‍ തന്നെ വേണമെന്ന് പറയുമ്പോള്‍ അതനുസരിച്ചും ചെയ്യും,’ സോഫിയ പോള്‍ പറയുന്നു.

Content Highlight: When the budget increases, some people cannot be cast, told to look for other options says Producer Sophia Paul

We use cookies to give you the best possible experience. Learn more