സോഷ്യല്‍മീഡിയയില്‍ അറ്റാക്ക് വരുമ്പോള്‍ പല ആക്ടേഴ്സും റൈറ്റേഴ്സും എന്നെ വിളിക്കും, ചേട്ടാ എന്ത് ചെയ്യുമെന്ന് ചോദിക്കും: പൃഥ്വിരാജ്
Movie Day
സോഷ്യല്‍മീഡിയയില്‍ അറ്റാക്ക് വരുമ്പോള്‍ പല ആക്ടേഴ്സും റൈറ്റേഴ്സും എന്നെ വിളിക്കും, ചേട്ടാ എന്ത് ചെയ്യുമെന്ന് ചോദിക്കും: പൃഥ്വിരാജ്
അക്ഷര
Wednesday, 24th June 2026, 6:30 pm

മലയാള സിനിമയില്‍ പൃഥ്വിരാജിനോളം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ മറ്റൊരു നടനുണ്ടാവില്ല. കരിയറിന്റെ തുടക്കം മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ അറ്റാക്കുകള്‍ വിവിധ രീതിയില്‍ ഇന്നും തുടരുന്നുണ്ടെന്ന് വേണമെങ്കില്‍ പറയാം. നിലപാടുകളുടെ പേരിലും സിനിമയിലെ രാഷ്ട്രീയത്തിന്റെ പേരിലുമൊക്കെ വിവിധ കാലങ്ങളില്‍ പൃഥ്വി കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ താന്‍ എങ്ങനെയാണ് നേരിടുന്നതെന്നും സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരോട് തനിക്ക് എന്താണ് പറയാനുള്ളതെന്നും വിശദീകരിക്കുകയാണ് പൃഥ്വിരാജ്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐ നോബഡി’യുടെ ഭാഗമായി സംസാരിക്കുകയായിരുന്നു പൃഥ്വി.

ഓണ്‍ലൈന്‍ അറ്റാക്കുകള്‍ നേരിടുമ്പോള്‍ സിനിമാ മേഖലയിലെ പലരും ഉപദേശം തേടി തന്നെ വിളിക്കാറുണ്ടെന്നും എന്നാല്‍ തനിക്ക് അവര്‍ക്ക് കൊടുക്കാന്‍ അഡൈ്വസുകള്‍ ഒന്നുമില്ലെന്നുമാണ് താരം പറയുന്നത്.

‘ഈ ഓണ്‍ലൈന്‍ അറ്റാക്കൊക്കെ വരുമ്പോള്‍ മലയാള സിനിമയിലെ പല ആക്ടേഴ്സും എന്നെ വിളിക്കും. ആക്ടേഴ്സ് മാത്രമല്ല കേട്ടോ, റൈറ്റേഴ്സും ഡയറക്ടേഴ്സുമൊക്കെ വിളിക്കും. ‘ചേട്ടാ ഇങ്ങനെയാരു പ്രശ്നമുണ്ട്, ഞാന്‍ എന്താണ് ചെയ്യേണ്ടത്?’ എന്ന് ചോദിക്കും. സത്യം പറഞ്ഞാല്‍ എനിക്ക് അവര്‍ക്ക് കൊടുക്കാന്‍ ഒരു അഡൈ്വസും ഇല്ല. കാരണം ഞാന്‍ ഒന്നും ചെയ്തിട്ടില്ല. കാരണം ഞാന്‍ അതില്‍ കൂടുതല്‍ തല കൊടുക്കാതെ എന്റെ ശ്രദ്ധ മുഴുവന്‍ എന്റെ വര്‍ക്കിലേക്ക് കേന്ദ്രീകരിക്കുകയാണ് ചെയ്തത്.’ പൃഥ്വി പറഞ്ഞു.

സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കാന്‍ തന്റെ പക്കല്‍ വലിയ ഉപദേശങ്ങള്‍ ഒന്നുമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

 Empuran controversy; Prithviraj shares Mohanlal's apology post

‘ആസ്പയറിങ് ആക്ടേഴ്സിനൊന്നും വലിയ അഡൈ്വസ് കൊടുക്കാന്‍ പറ്റിയ ഒരാളല്ല ഞാന്‍. കാരണം ഞാന്‍ ഭയങ്കര ഈസിയായി സിനിമയില്‍ എത്തിയ ആളാണ്. ഇന്നയാളുടെ മോനായതുകൊണ്ട് അവന്‍ നന്നായിരിക്കും, അവനെ കാസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ച്, കണ്ടപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നി അങ്ങനെ സിനിമയില്‍ കാസ്റ്റ് ചെയ്യപ്പെട്ട ആളാണ് ഞാന്‍. സിനിമ ആഗ്രഹിച്ചുവരുന്ന ഒരാള്‍ക്ക് കൊടുക്കാവുന്ന ഒരു റോങ് ടെംപ്ലേറ്റാണ് അത്. എന്നാല്‍ എന്റെ കരിയറില്‍ നിന്ന് എന്തെങ്കിലും പഠിക്കണമെങ്കില്‍ അത് ആദ്യ സിനിമ കഴിഞ്ഞിട്ട് സംഭവിച്ച കാര്യങ്ങളായിരിക്കും,’ പൃഥ്വി പറഞ്ഞു.

ഒരു ആക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും താരങ്ങളുടെ വിജയങ്ങള്‍ മാത്രമാണ് കാണുന്നതെന്നും അതിന് പിന്നിലെ കഠിനാധ്വാനം മനസ്സിലാക്കണമെന്നും പൃഥ്വിരാജ് ഓര്‍മ്മിപ്പിച്ചു.

‘നിങ്ങള്‍ ഒരു ആക്ടര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന ആളാവാം, നിങ്ങള്‍ ഒരു ആക്ടറെ കാണുമ്പോള്‍ അവര്‍ അച്ചീവ് ചെയ്തിരിക്കുന്ന അവസാനത്തെ പോയിന്റ് മാത്രമായിരിക്കും കാണുന്നത്. ഒരു വില കൂടിയ വണ്ടിയില്‍ വന്നിറങ്ങുന്ന വലിയ താരത്തെ കാണുമ്പോള്‍ അങ്ങനെ തനിക്കും വേണമെന്ന് ആഗ്രഹിക്കും. അതൊരു തെറ്റായ ആഗ്രഹമൊന്നുമല്ല. പക്ഷേ ആ വണ്ടി വാങ്ങിക്കുന്ന പോയിന്റിലേക്ക് എത്തുന്ന പ്രോസസുണ്ട്.

ആ വണ്ടി വാങ്ങി പിറ്റേ ദിവസം രാവിലെ നിങ്ങള്‍ ഷൂട്ടിനാണ് പോകുന്നത്. അതേ പ്രോസസ് റിപ്പീറ്റ് ചെയ്യുകയാണ്. ആ പ്രോസസ് എന്‍ജോയ് ചെയ്യണം. റിസള്‍ട്ട് സക്സസ് ആവാം ഫെയില്യര്‍ ആവാം. അപ്പോഴും അടുത്ത പ്രോസസിലേക്ക് പോകാന്‍ പറ്റണം. മലയാള സിനിമയിലെ രണ്ട് ലെജന്റുകളായ മമ്മൂക്കയും ലാലേട്ടനുമാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.’ പൃഥ്വി പറഞ്ഞു.

Content Highlight: When social media attacks happen, i got many actors and writers call