| Friday, 13th June 2025, 4:18 pm

തിരക്കിൽ നിന്നും മാറിനിന്നപ്പോൾ ബുദ്ധിമുട്ടി; ബോറടിച്ചപ്പോൾ ലിപ്സ്റ്റിക്ക് ഇട്ട് എന്നെത്തന്നെ നോക്കി നിൽക്കും: നവ്യ നായർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2001ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് നവ്യ നായര്‍. രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 2002ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നടി എത്തി.

ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നവ്യ നേടിയെടുത്തു. പിന്നീട് നിരവധി സിനിമകളിൽ നടി അഭിനയിച്ചു. മലയാളത്തെ കൂടാതെ മറ്റുഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് നവ്യ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിന്നതിനെപ്പറ്റി സംസാരിക്കുകയാണ് നവ്യ.

തിരക്കില്‍ നിന്ന് മാറി ഫ്‌ളാറ്റില്‍ ഒതുങ്ങി ജീവിക്കേണ്ടി വന്നപ്പോള്‍ ആദ്യം നന്നായി ബുദ്ധിമുട്ടിയെന്നും തനിക്ക് ബോറടിക്കുമ്പോള്‍ കണ്ണാടിയുടെ മുന്നില്‍ പോയി ലിപ്സ്റ്റിക്ക് ഇട്ട് തന്നെത്തന്നെ നോക്കുമായിരുന്നെന്നും നവ്യ പറയുന്നു.

ഒരുപാട് കാലം മേക്കപ്പ് ഇല്ലാതെ നടന്നതിനാല്‍ അതില്ലാതെ വന്നപ്പോള്‍ അസ്വസ്ഥത തോന്നിയെന്നും എന്നാല്‍ പിന്നീട് അതൊരു ശീലമായെന്നും നടി പറഞ്ഞു.

ലിപ്സ്റ്റിക്ക് ഇടാന്‍ പോലും മറന്നുപോയ അവസ്ഥയുണ്ടായിണ്ടെന്നും തനിക്കൊരിക്കലും തിരക്കുള്ള ജീവിതം ഇഷ്ടമായിരുന്നില്ലെന്നും നവ്യ വ്യക്തമാക്കി. അതുകൊണ്ടാണ് താമസം ഹരിപ്പാടുനിന്ന് കൊച്ചിയിലേക്ക് മാറ്റാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘തിരക്കില്‍ നിന്നെല്ലാം മാറി ഫ്‌ളാറ്റിലെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി ജീവിക്കേണ്ടി വന്നപ്പോള്‍ ആദ്യമെല്ലാം നന്നായി ബുദ്ധിമുട്ടി. ബോറടിക്കുമ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് ലിപ്സ്റ്റിക്കിട്ട് എന്നെത്തന്നെ നോക്കി നില്‍ക്കും.

കുറെക്കാലം മേക്കപ്പിട്ട് നടന്നതിനാല്‍ അതില്ലാതെ നില്‍ക്കുമ്പോള്‍ എന്തോ അസ്വസ്ഥത തോന്നി. പിന്നീട് അതൊരു ശീലമായി. ലിപ്സ്റ്റിക് ഇടാന്‍പോലും മറന്നുപോകുന്ന അവസ്ഥയായി. സത്യത്തില്‍ ഈ തിരക്കുകളൊന്നും ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നില്ല ഞാന്‍. അതുകൊണ്ടാണ് സിനിമയുടെ തിരക്കില്‍ താമസം ഹരിപ്പാടുനിന്ന് കൊച്ചിയിലേക്ക് മാറ്റാതിരുന്നത്,’ നവ്യ നായര്‍ പറയുന്നു.

Content Highlight: When I was bored, I would put on lipstick and stare at myself says Navya Nair

We use cookies to give you the best possible experience. Learn more