തനിക്ക് ക്യാൻസറായിരുന്നുവെന്ന് കുറച്ചുനാളുകൾക്ക് മുമ്പാണ് നടനും നിർമാതാവുമായ മണിയൻപിള്ള രാജു തുറന്നുപറഞ്ഞത്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ട്രിവാന്ഡ്രം ക്ലബില്‍ വെച്ച് ഒരാള്‍ തന്നോട് വല്ലാതെ ക്ഷീണിച്ചുപോയല്ലോ എന്നുപറഞ്ഞെന്നും എന്താണ് കാരണമെന്ന് ചോദിച്ചെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
തനിക്ക് ക്യാന്‍സറാണെന്ന് താന്‍ അയാളോട് പറഞ്ഞെന്നും അപ്പോള്‍ അയാള്‍ ഇതെങ്ങനെ ചിരിച്ചുകൊണ്ട് പറയാന്‍ സാധിക്കുന്നു എന്ന് ചോദിച്ചെന്നും അദ്ദേഹം പറയുന്നു.
പിന്നെ തനിക്ക് ക്യാന്‍സറാണെന്ന് കരഞ്ഞുകൊണ്ട് പറയണോ എന്ന് താന്‍ തിരിച്ചുചോദിച്ചെന്നും ഇതൊക്കെ സത്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ കാലത്ത് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും നല്ല മരുന്നുകളും ഡോക്ടേഴ്‌സും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്യാന്‍സര്‍ വന്നാല്‍ കൂടുതല്‍ ധൈര്യത്തോട് കൂടി മുന്നോട്ട് പോകണമെന്നും ലൈഫിനെ ഫേസ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.
‘കഴിഞ്ഞ ദിവസം ട്രിവാന്ഡ്രം ക്ലബില്‍ വെച്ച് ഒരാളെ കണ്ടപ്പോള്‍ ‘രാജു വല്ലാതങ്ങു വാര്‍ന്നുപോയല്ലോ എന്തുപറ്റിയെന്ന്’ ചോദിച്ചു. ഞാന്‍ പറഞ്ഞു ‘സുഖമില്ലെന്ന്’. അപ്പോള്‍ അയാള്‍ ചോദിച്ചു ‘എന്താ അസുഖം’ എന്ന്. ഞാന്‍ പറഞ്ഞു ‘ക്യാന്‍സറായിരുന്നു എനിക്ക്’ എന്ന്. (ചിരിക്കുന്നു)
അപ്പോള്‍ അയാള്‍ ചോദിച്ചു ‘ഇതെങ്ങനെ ചിരിച്ചുകൊണ്ട് പറയാന്‍ സാധിക്കുന്നു’ എന്ന്. ‘പിന്നെ എനിക്ക് ക്യാന്‍സറാണെന്ന് കരഞ്ഞുകൊണ്ട് പറയണോ’ എന്ന് ഞാനും ചോദിച്ചു.
ഇതൊക്കെ സത്യങ്ങളല്ലേ.ഇന്നത്തെ കാലത്ത് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാ കാര്യത്തിനും മരുന്നുകളുണ്ട്. നല്ല ഡോക്ടേഴ്‌സ് ഉണ്ട. എന്റെ അമ്മക്ക് ക്യാന്‍സര്‍ വന്നപ്പോള്‍ ആയുര്‍വേദവും അരിഷ്ടവും ഒക്കെയാണ് കൊടുത്തത്. ക്യാന്‍സര്‍ വന്നാല്‍ കൂടുതല്‍ ധൈര്യത്തോട് കൂടി മുന്നോട്ട് പോകുക. ലൈഫിനെ ഫേസ് ചെയ്യുക,’
Content Highlight: When I told him I had cancer, he asked how he could say this with a smile says Maniyanpilla Raju