മലയാള ചലച്ചിത്രഗാന രചയിതാവും കവിയുമാണ് ബി.കെ ഹരിനാരായണൻ. കെ.എസ്.ആർ.ടി.സി യിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ഹരിനാരായണൻ പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. നൂറ്റടപ്പൻ എന്ന കവിതാസമാഹരത്തിലൂടെ എഴുത്തിലേക്ക് കടന്നുവന്ന ഹരി പിന്നീട് പന്തും പാട്ടും പറച്ചിലും, അനുരാഗനദിയേ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ദി ത്രില്ലർ എന്ന സിനിമയിലൂടെ അദ്ദേഹം സിനിമാരരംഗത്തേക്കും ചുവടുവെച്ചു. രണ്ടു തവണ മികച്ച ഗാനരചനയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിന് അദ്ദേഹം അർഹനായി. ഇപ്പോൾ തൻ്റെ അമ്മക്ക് അവാർഡിനേക്കാൾ വലുത് സർക്കാർ ജോലിയാണെന്ന് ബി.കെ ഹരിനാരായണൻ പറയുന്നു.
ബി.കെ. ഹരിനാരായണന്‍
സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ താൻ അമ്മയോട് കാര്യം പറഞ്ഞുവെന്നും എന്നാൽ തന്നോട് സർക്കാർ ജോലി ഉപേക്ഷിച്ചത് ശരിയായില്ലെന്നാണ് അമ്മ പറഞ്ഞതെന്നും ഹരിനാരായണൻ പറഞ്ഞു. തൻ്റെ അമ്മയുടെ ചിന്ത അങ്ങനെയാണെന്നും എന്നാലൊരിക്കലും തൻ്റെ ഇഷ്ടങ്ങൾക്ക് തടസം നിന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തൻ്റെ ഇഷ്ടം എഴുത്തും അമ്മയുടെ ഇഷ്ടം സർക്കാർ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ ഞാൻ അമ്മയോട് കാര്യം പറഞ്ഞു ‘അമ്മേ, രണ്ടാം തവണയാണിത് കിട്ടുന്നത്’ എന്ന്. ‘അവാർഡ് കിട്ടുന്നതൊക്കെ നല്ല കാര്യം. എന്നാലും നീ ആ സർക്കാർ ജോലി ഉപേക്ഷിച്ചത് ശരിയായില്ല. അതിനുള്ള സുരക്ഷിതത്വമൊന്നും ഇതിനില്ലല്ലോ’ എന്നാണ് അമ്മയുടെ മറുപടി.
എന്റെ അമ്മക്ക് സംസ്ഥാന ചലച്ചിത്രപുരസ്കാരത്തെക്കാൾ വലുത് സർക്കാർ ജോലിയാണെന്നതാണ് സത്യം. അമ്മയുടെ ചിന്ത അങ്ങനെയാണ്. പക്ഷേ എന്നുകരുതി ഇതുവരെ ഒരിക്കലും എന്റെ ഇഷ്ടങ്ങൾക്ക് അവർ തടസം നിന്നിട്ടില്ല. എന്റെ ഇഷ്ടം ഇതും, അവരുടെ ഇഷ്ടം സർക്കാർ ജോലിയാണെന്നും മാത്രം,’ ഹരിനാരായണൻ പറയുന്നു.
Content Highlight: When I told her about receiving the state award response was about a government job says BK Harinarayanan