| Sunday, 11th May 2025, 9:25 pm

47 വര്‍ഷത്തിലെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ലാൽ സാറിൻ്റെ അടുത്ത് ഒരു സംവിധായകൻ അങ്ങനെ ചെയ്യുന്നത്: തരുൺ മൂർത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ അടുത്ത് താന്‍ തുടരും സിനിമയുടെ കഥ അവതരിപ്പിച്ചതിനെപ്പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. താന്‍ സിനിമയുടെ കഥ മോഹന്‍ലാലിനോട് പറഞ്ഞത് റെക്കോര്‍ഡ് ചെയ്തിട്ടാണെന്നാണ് തരുണ്‍ പറയുന്നത്.

സംവിധായകന്‍ സച്ചി അയ്യപ്പനും കോശിയും എന്നുപറയുന്ന സിനിമ വായിച്ച് റെക്കോര്‍ഡ് ചെയ്തിട്ടാണ് ടെക്‌നീഷ്യന്‍സിന്റെ മുന്നിലും ആര്‍ട്ടിസ്റ്റുകളുടെ മുന്നിലും കൊടുത്തിരുന്നത് എന്ന് താന്‍ കേട്ടിട്ടുണ്ടായിരുന്നുവെന്നും അത് തന്നെ നിർമാതാവ് രഞ്ജിത്തും തന്നോട് പറഞ്ഞുവെന്നും തരുണ്‍ പറയുന്നു.

‘സച്ചി അങ്ങനെ ചെയ്തിട്ടുണ്ട് അങ്ങനെ എന്തെങ്കിലും സാധ്യത ആലോചിക്കണോ തരുണേ’ എന്ന് തന്നോട് ചോദിച്ചുവെന്നും അത് എന്റെ മുന്നില്‍ വലിയ വാതില്‍ തുറക്കുകയായിരുന്നുവെന്നും തരുണ്‍ വ്യക്തമാക്കി.

പിന്നെ തന്റെയും സഹസംവിധായകരുടെയും ഒക്കെ ജോലി ഈ സിനിമ സീന്‍ ഒന്നുമുതല്‍ റെക്കോര്‍ഡ് ചെയ്യുകയെന്നാണെന്നും ശബ്ദരേഖ ഏകദേശം മൂന്ന് മണിക്കൂര്‍ ഉണ്ടായിരുന്നെന്നും തരുണ്‍ പറയുന്നു.

അത് താന്‍ രഞ്ജിത്തിന് അയച്ചുകൊടുത്തപ്പോള്‍ വളരെ എക്‌സൈറ്റഡ് ആയെന്നും തരുണ്‍ പറഞ്ഞു. 47 വര്‍ഷത്തിലെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു സംവിധായകന്‍ ശബ്ദവിസ്മയം കൊണ്ട് മോഹന്‍ലാലിനെ ഒരു കഥ കേള്‍പ്പിക്കുന്നതെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘സംവിധായകന്‍ സച്ചി അയ്യപ്പനും കോശിയും എന്നുപറയുന്ന സിനിമ ശബ്ദരേഖ പോലെ അതായത് സച്ചിയേട്ടന്‍ തന്നെ പറഞ്ഞ് വായിച്ച് റെക്കോര്‍ഡ് ചെയ്ത് അതാണ് ടെക്‌നീഷ്യന്‍സിന്റെ മുന്നിലും ആര്‍ട്ടിസ്റ്റുകളുടെ മുന്നിലും കൊടുത്തിരുന്നത് എന്ന് ഞാന്‍ കേട്ടിരുന്നു. അതുതന്നെ രഞ്ജിത്തേട്ടനും പറഞ്ഞു ‘സച്ചി അങ്ങനെ ചെയ്തിട്ടുണ്ട് നമ്മള്‍ക്ക് അങ്ങനെ എന്തെങ്കിലും സാധ്യത ആലോചിക്കണോ തരുണേ’ എന്ന്.

അത് എന്റെ മുന്നില്‍ വലിയ വാതില്‍ തുറക്കുകയായിരുന്നു. എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ. പിന്നെ എന്റെയും സഹസംവിധായകരുടെയും ഒക്കെ ജോലി എന്നുപറയുന്നത് ഈ സിനിമ സീന്‍ ഒന്നുമുതല്‍ റെക്കോര്‍ഡ് ചെയ്യുകയെന്നാണ്.

ശബ്ദരേഖ ഏകദേശം മൂന്ന് മണിക്കൂര്‍ ഉണ്ട് ആ സിനിമ. അത് ഞാന്‍ നിര്‍മാതാവിന് അയച്ചുകൊടുത്തപ്പോള്‍ നിര്‍മാതാവ് വളരെ എക്‌സൈറ്റഡ് ആയി. 47 വര്‍ഷത്തിലെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു സംവിധായകന്‍ ശബ്ദവിസ്മയം കൊണ്ട് അദ്ദേഹത്തെ ഒരു കഥ കേള്‍പ്പിക്കുന്നത്,’ തരുണ്‍ പറയുന്നു.

Content Highlight: When I learned how Sachi told the story of ayyappanum koshiyum, I did the same says Tharun Moorthy

We use cookies to give you the best possible experience. Learn more