ഭാവിയിലും ഡബ്ലു.ഡബ്ലു.ഇയ്ക്കു വേണ്ടി ഇറങ്ങാന്‍ തനിക്കു താത്പര്യമുണ്ടെന്നും അതില്‍ നിന്നു വിട്ടുപോകില്ലെന്നും സിന വ്യക്തമാക്കിയതായി എന്‍.ബി.സിയുടെ സണ്‍ഡേ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണിതെന്നും സിന പറഞ്ഞു.
ഒരുവര്‍ഷം 250 ഷോകള്‍ വന്നതോടെയാണ് സിനയ്ക്കു കൈകാര്യം ചെയ്യാനാകാത്ത തരത്തിലേക്ക് ഡബ്ലു.ഡബ്ലു.ഇ എത്തിയത്. ഇടയ്ക്ക് ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുന്ന താരത്തിന് രണ്ടും ഒന്നിച്ചുകൊണ്ടുപോകാനായിരുന്നില്ല.
2017-ല്‍ 42-കാരനായ സിനയായിരുന്നു ഡബ്ലു.ഡബ്ലു.ഇയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. ഇതുവരെ 16 സിനിമകളിലാണ് സിന അഭിനയിച്ചത്. ഇനി അഞ്ച് സിനിമകള്‍ കൂടി പുറത്തിറങ്ങാനിരിക്കുന്നുണ്ട്.