തുടരും സിനിമയിലെ എസ്.ഐ ജോര്‍ജ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര എന്‍ട്രി നടത്തിയ നടനാണ് പ്രകാശ് വർമ. ദുബായ് ടൂറിസം പ്രൊമോഷന് വേണ്ടി ബോളിവുഡ് താരം ഷാരൂഖ് ഖാനെ വെച്ച് ബീ മൈ ഗസ്റ്റ് എന്ന ഹാഷ് ടാഗിൽ വന്ന പരസ്യം, സൂസൂ, ഹച്ച്, കേരള ടൂറിസം, ഇൻക്രെഡിബിൾ ഇന്ത്യ എന്നിങ്ങനെയുള്ള പ്രശസ്ത പരസ്യങ്ങളുടെയെല്ലാം സംവിധായകൻ പ്രകാശ് വർമയാണ്.
തുടരും എന്ന ചിത്രം ഇറങ്ങിയതിനുശേഷം പ്രകാശ് വർമ അവതരിപ്പിച്ച കഥാപാത്രത്തിന് വളരെയധികം പ്രശംസ കിട്ടിയിരുന്നു. ഇപ്പോൾ ഇഷ്ടപ്പെട്ട മലയാള സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വർമ.
ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്നാണ് മനസിലേക്ക് ഓടിയെത്തുന്ന സിനിമയെന്നും 1988- 89ല്‍ പുറത്തിറങ്ങിയ സിനിമയാണ് അതെന്നും പ്രകാശ് വർമ പറയുന്നു.
തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് അതെന്നും ജോണ്‍ പോളിന്റേതാണ് കഥയും തിരക്കഥയുമെന്നും പ്രകാശ് വർമ പറഞ്ഞു.
മോഹൻലാലും ദേവനും സുകുമാരനും കവിയൂര്‍ പൊന്നമ്മയുമാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും മനസില്‍ തട്ടുന്ന രംഗങ്ങളാണ് സിനിമയിലുള്ളതെന്നും പ്രകാശ് വർമ വ്യക്തമാക്കി.
ജീവിതത്തില്‍ ധൈര്യം കാണിക്കാനും ഉറക്കെ പറയേണ്ട കാര്യങ്ങള്‍ തുറന്നുപറയാനും ഉപദേശിക്കുന്ന ദേവന്‍ അവതരിപ്പിച്ച ബാലന്‍ മാസ്റ്ററെ തനിക്ക് മറക്കാൻ പറ്റില്ലെന്നും പ്രകാശ് വർമ അഭിപ്രായപ്പെട്ടു.
അത്തരം കൈത്താങ്ങുങ്ങള്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകാമെന്നും അങ്ങനെ ജീവിതഗന്ധമുള്ളതായിരിക്കണം സിനിമയെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും പ്രകാശ് വർമ കൂട്ടിച്ചേർത്തു. മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു പ്രകാശ് വർമ.
‘ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് എന്ന സിനിമയാണ് മനസിലേക്ക് ഓടിയെത്തുന്ന സിനിമ. 1988- 89ല്‍ പുറത്തിറങ്ങിയ സിനിമയാണ്. ഏറെ ഇഷ്ടപ്പെട്ട സിനിമയാണത്. ജോണ്‍ പോളിന്റേതാണ് കഥയും തിരക്കഥയും. ലാലേട്ടനും ദേവനും സുകുമാരനും കവിയൂര്‍ പൊന്നമ്മയുമാണ് അഭിനയിച്ചത്.
മനസില്‍ തട്ടുന്ന രംഗങ്ങളാണ് സിനിമയിലുള്ളത്. ജീവിതത്തില്‍ കുറച്ചുകൂടി ധൈര്യം കാണിക്കാനും ഉറക്കെ പറയേണ്ട കാര്യങ്ങള്‍ തുറന്നുപറയാനും ലാലേട്ടന്റെ കഥാപാത്രത്തിനെ ഉപദേശിക്കുന്ന ദേവന്‍ അവതരിപ്പിച്ച ബാലന്‍ മാസ്റ്ററെയൊന്നും മറക്കാനാവില്ല. അത്തരം കൈത്താങ്ങുങ്ങള്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകാം. അങ്ങനെ ജീവിതഗന്ധമുള്ളതായിരിക്കണം സിനിമയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ പ്രകാശ് വര്‍മ പറഞ്ഞു.
Content Highlight: When asked about my favorite film, the first thing that comes to mind is Lalettan’s film: Prakash Varma