ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരുന്നുകൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലും ഏറ്റവും കൂടുതൽ മരുന്നുകൾ ഉപയോഗിക്കുന്ന രാജ്യങ്ങളിലും ഒന്നാണ് ഇന്ത്യ . കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) ഒരു പഠനമനുസരിച്ച്, ഇന്ത്യയിൽ പ്രതിദിനം ഏകദേശം 484 ടൺ ബയോമെഡിക്കൽ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച മലിനജല സാമ്പിളുകളിൽ അപകടകരമാം വിധത്തിലുള്ള അളവിൽ ആൻറിബയോട്ടിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. 90,000 ആളുകളെ ചികിത്സിക്കാൻ ആവശ്യമായ അത്രയും സിപ്രോഫ്ലോക്സാസിൻ, മറ്റ് 21 മരുന്നുകൾ ഈ വെള്ളത്തിലേക്ക് തള്ളപ്പെട്ടുവെന്ന് ഇക്കോഐഡിയാസ് റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു പ്രധാന ഭാഗം വീടുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയിൽ നിന്നുള്ള ഉപയോഗിക്കാത്തതും കാലഹരണപ്പെട്ടതുമായ മരുന്നുകളാണ്. എന്നാൽ ഗാർഹിക മരുന്നുകൾ ശേഖരിക്കുന്നതിനും സുരക്ഷിതമായി സംസ്കരിക്കുന്നതിനും രാജ്യവ്യാപകമായി ഒരു ഔപചാരിക സംവിധാനമില്ല എന്നതാണ് വാസ്തവം.
Content Highlight: What to do with expired medicines? India needs Kerala’s ‘nPROUD’ model