സര്‍ക്കാര്‍ ഭൂമിയാണെന്നത് ശരിയാണെന്നും എന്നാല്‍ ജനങ്ങളെക്കൂടി പരിഗണിക്കണമായിരുന്നുവെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നേതൃത്വം കര്‍ണാടക മുഖ്യമന്ത്രി സിന്ധരാമയ്യയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പുനരധിവാസം ഉടന്‍ നടപ്പിലാക്കുമെന്ന് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കർണാടക സർക്കാരിനെ പിന്തുണച്ച് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നിരുന്നു. യു.പി മോഡൽ അല്ല കർണാടകയിൽ നടക്കുന്നത് എന്നായിരുന്നു ന്യായീകരണം. വീട് നഷ്ടമായവരിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. അവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹംം പറഞ്ഞത്.
സംഭവത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. കയ്യേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നുമായിരുന്നു കര്‍ണാടക ഉപമുഖ്യ മന്ത്രി ഡി.കെ ശിവകുമാറിന്റെ വിശദീകരണം.
സംഭവം വിവാദമായതോടെയാണ് പുനരധിവാസം സംബന്ധിച്ച സര്‍ക്കാര്‍ നടപടി. കര്‍ണാടക സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി.രാജീവ്, വി. ശിവന്‍ക്കുട്ടി, രാജ്യസഭാംഗം എ.എ റഹീം, ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Content Highlight: What happened in Karnataka should not have happened: Sadiq Ali Shihab Thangal against Bulldozer Raj
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.