വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ലഞ്ച് ബ്രേക്കിന് പിരിഞ്ഞപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് നേടിയത്. മത്സരത്തിലെ രണ്ടാം ദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മൂന്നാം ദിനം തന്നെ വിന്‍ഡീസ് ഓള്‍ ഔട്ടിലേക്ക് കടക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ആദ്യ മത്സരത്തിലേത് പോലെ വിന്‍ഡീസ് ഇന്നിങ്‌സിന് തോല്‍വി വഴങ്ങേണ്ടി വരും. ആദ്യ മത്സരത്തില്‍ ഇന്നിങ്സിനും 140 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് കുല്‍ദീപ് യാദവാണ്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോല്‍ മൂന്ന് മെയ്ഡന്‍ അടക്കം 22 ഓവര്‍ എറിഞ്ഞ് നാല് വിക്കറ്റുകളാണ് താരം നേടിയത്. 72 റണ്‍സ് വഴങ്ങി 3.27 എന്ന എക്കോണമിയിലാണ് കുല്‍ദീപിന്റെ ബൗളിങ് പ്രകടനം.
താരത്തിന് പുറമെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണഅ താരം നേടിയത്. അഞ്ച് മെയ്ഡന്‍ ഓവറുകളാണ് ജഡ്ഡു എറിഞ്ഞത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. ബുംറയ്ക്ക് ഇതുവരെ വിക്കറ്റ് നേടാന്‍ സാധിച്ചിട്ടില്ല.
വിന്‍ഡീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് അലിക് അലിക് അത്തനാസയാണ്. 41 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഷായ് ഹോപ്പ് 36 റണ്‍സും, ഓപ്പണര്‍ തകനരെയ്ന്‍ ചന്ദര്‍പോള്‍ 34 റണ്‍സും നേടി. ക്യാപ്റ്റന്‍ റോസ്ടണ്‍ ചെയ്‌സ് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. ജഡേജക്കാണ് വിക്കറ്റ്. നിലവില്‍ ഖാരി പിയറി (23) ആന്‍ഡേഴ്‌സന്‍ ഫിലിപ്പുമാണ് ക്രീസിലുള്ളത് (19).