ഇന്ത്യക്കെതിരെ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് മുന്നോടിയി വെസ്റ്റ് ഇന്‍ഡീസിന് വമ്പന്‍ തിരിച്ചടി. ടീമിലെ രണ്ട് ഫാസ്റ്റ് ബൗളര്‍മാരാണ് പുറത്തായിരിക്കുന്നത്. ഷമര്‍ ജോസഫ്, അല്‍സാരി ജോസഫ് എന്നിവരാണ് പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായത്. ടീമിന്റെ പ്രധാന ബൗളര്‍മാരുടെ വിടവ് വിന്‍ഡീസിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഒരു ഔദ്യോഗിക പ്രസ്താവനയിലാണ് വിവരം അറിയിച്ചത്.
അല്‍സാരി ജോസഫിന് കടുത്ത പുറം വേദനയുണ്ടായതുകൊണ്ടാണ് ടീമില്‍ നിന്ന് മാറ്റിയത്. മാത്രമല്ല താരത്തിന് പകരമായി ജെഡിയ ബ്ലേഡ്‌സാണ് വിന്‍ഡീസിന് പകരക്കാരമായി ഇറങ്ങിയത്. മാത്രമല്ല ഫിറ്റ് നസ് പ്രശ്‌നങ്ങള്‍ കാരണം ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറേയും വിന്‍ഡീസിന് ടീമിലെടുക്കാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളില്‍ അല്‍സാരി ജോസഫും ഷമര്‍ ജോസഫും മികച്ച പ്രകടനം നടത്തിയിരുന്നു.
🚨 BIG BLOW FOR WEST INDIES 🚨
– Shamar Joseph ruled out of the Test series vs IND.
അതേസമയം ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പര ഒക്ടോബര്‍ രണ്ടിനാണ് ആരംഭിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 10 മുതല്‍ 14 വരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.